
അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ കഥയുമായി എത്തുന്ന ബാരി ഡെസിബെർ 16ന് തീയേറ്ററുകളിലെത്തും. ചിത്രത്തിനെ ട്രെയ്ലർ റിലീസായി രണ്ടു ദിവസത്തിനകം ട്രെയ്ലർ കണ്ടത് ആറുലക്ഷത്തോളം പേരാണ്.
1981ൽ ന്യൂയോർക്കിലെത്തുന്ന ഒബാമയുടെ കൊളംബിയ യൂണിവേഴ്സിറ്റിയിലെ പഠനകാലമാണ് ചിത്രം പറയുന്നത്. ഒബാമയുടെ വിശ്വാസങ്ങളും കാഴ്ചപ്പാടുകളുമെല്ലാം മാറുന്നതും ആ കൗമാരക്കാരന്റെ ചിന്തകൾക്ക് പക്വത കൈവരുന്നതുമെല്ലാം കോളജ് പഠനകാലത്താണ്.
വിക്രം ഗാന്ധി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒബാമയാകുന്നത് പുതുമുഖതാരം ഡെവൻ ടെറൽ ആണ്. 2016 ടൊറന്റോ ചലച്ചിത്രമേളയിൽ നിരവധി പ്രശംസകൾ ചലച്ചിത്രം നേടി.
Post Your Comments