CinemaGeneralIndian CinemaInternationalMollywood

ദൈവം ചങ്ങലയില്‍ , കാഴ്ച കേരളത്തില്‍ നിന്ന്‍

ഉത്സവങ്ങള്‍ മനുഷ്യന്‍ മതിമറന്ന് ആസ്വദിക്കുമ്പോള്‍ അതിന് ഇരകളാകുന്ന ആനകളുടെ നിസ്സഹായതയും അവ ചൂഷണത്തിന് ഇരയാകുന്നതും പ്രമേയമാകുന്ന ചിത്രമാണ് ഗോഡ്സ് ഇന്‍ ഷാക്കിള്‍സ് (ദൈവം ചങ്ങലയില്‍) . കേരളവും കേരളത്തിലെ ഉത്സവങ്ങളും കാഴ്ചകളാകുന്ന ഈ ഇംഗ്ലീഷ് ചിത്രം ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ചലച്ചിത്രമേളയുടെ എട്ടാം ദിനം ഗോവയില്‍ പ്രദര്‍ശിപ്പിച്ചു. മാധ്യമപ്രവര്‍ത്തക കൂടിയായ സംഗീത അയ്യരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

“മതത്തിന്റെയും സംസ്കാരത്തിന്റെയും ആചാരത്തിന്റേയും പേരില്‍ ആനകള്‍ കേരളത്തില്‍ വ്യാപകമായി ചൂഷണം ചെയ്യപ്പെടുകയാണെന്ന് അവര്‍ പറയുന്നു. 40,000 ത്തോളം ആനകള്‍ മാത്രമാണുള്ളത്. അവയെ സംരക്ഷിക്കുന്നത് നിലനില്‍പ്പിന്റെ ആവശ്യമാണ്. കേരളത്തില്‍ ഉടനീളം നടത്തിയ യാത്രയില്‍ കാലില്‍ മുറിവുകളും ട്യൂമര്‍ പോലുള്ള അസുഖങ്ങളുമുള്ള ആനകളെ ഉത്സവങ്ങള്‍ക്കായി ഉപയോഗിക്കുന്നത് നേരിട്ടുകാണുവാനാടിയായി. ഈ ക്രൂരത അവസാനിപ്പിക്കേണ്ട സമയമായിരിക്കുന്നു. പരിസ്ഥിതിക്ക് ഇണങ്ങുന്ന ടൂറിസം ആണ് ആവശ്യം. അല്ലാതെ അതിനായി ഇങ്ങനെ മൃഗങ്ങളെ ചൂഷണം ചെയ്യാന്‍ പാടില്ല. ഒരു തിരിച്ചറിവായിട്ടും ബോധവത്കരണശ്രമമായും ഈ സിനിമ മാറുമെന്നാണ് പ്രതീക്ഷ” സംഗീത അയ്യര്‍ പറഞ്ഞു.

സംഗീത അയ്യര്‍ കനേഡിയന്‍ പൗരത്വമുള്ള മാധ്യമപ്രവര്‍ത്തകയാണ്. കേരള സന്ദര്‍ശനത്തിനിടയില്‍ കണ്ട കാഴ്ചകളാണ് ഇങ്ങനെയൊരു സിനിമ എടുക്കാന്‍ കാരണമെന്ന് അവര്‍ പറഞ്ഞു. സുഗതകുമാരി, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, ആനപ്രേമികള്‍ എന്നിവരുടെ അഭിമുഖവും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യാന്തര തലത്തില്‍ ആറ് ചലച്ചിത്രോത്സവങ്ങളില്‍ ഈ സിനിമയ്ക്ക് പുരസ്കാരങ്ങള്‍ ലഭിച്ചിരുന്നു. പരിസ്ഥിതി വന്യജീവി ഡോക്യുമെന്ററി സംവിധായികയ്ക്കുള്ള അവാര്‍ഡ് രാജ്യാന്തര തലത്തില്‍ രണ്ട് തവണ സംഗീത അയ്യര്‍ക്ക് ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button