എബ്രിഡ് ഷൈന്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പൂമരം’. കാളിദാസന് നായകനായെത്തുന്ന പൂമരത്തിലെ ‘ഞാനും ഞാനുമെന്റാളും…’ എന്ന ഗാനം യൂട്യൂബില്‍ ഏതാണ്ട് 50 ലക്ഷം പേര് കണ്ടുകഴിഞ്ഞു. എന്നാല്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പൂമരം ഗാനം എഴുതിയത് ആരാണെന്ന് കണ്ടെത്തിയിരുന്നില്ല. ര ചയിതാവിനെ അറിയാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് ഇപ്പോള്‍ വിരാമമിട്ടിരിക്കുകയാണ്. പൂമരത്തിന്റെ യഥാര്‍ത്ഥ ഗാനം എഴുതിയത് കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം സ്വദേശികളായ ആശാന് ബാബുവും ദയാല്‍ സിംഗുമാണ് .
20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാടന്‍പാട്ടായാണ് ഗാനം ചിട്ടപ്പെടുത്തിയത്. വൈപ്പിനില്‍ കടലില്‍ മത്സ്യബന്ധനത്തിനുപോയിരുന്ന സമയത്ത് വല കയറ്റാന്‍ ഏലമിട്ടു പാടിയതാണ് ഈ പാട്ട്. പിന്നീട് പോകുന്നിടത്തെല്ലാം ഇവരുടെ സുഹൃത്തുക്കള്‍ക്കു മുമ്പില്‍ പാടിത്തുടങ്ങി. അങ്ങനെ അമ്പലപ്പറമ്പുകളിലൂടെയും കള്ളുഷാപ്പുകളിലൂടെയും പൂമരം ഒഴുകിപ്പരക്കുകയായിരുന്നു. തുടര്‍ന്ന് ഗാനം മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികളുടെ ഇടയിലും തരംഗമായി. മഹാരാജാസില്‍ നിന്നാണ് പൂമരത്തിന്റെ സംഗീതസംവിധായകന് ഫൈസലിന് ഈ പാട്ട് കിട്ടുന്നത്. ഫൈസല്‍ സംഗീതം നല്കി പൂമരത്തെ നാടന്‍ പാട്ടില്‍ നിന്ന് ഇന്നത്തെ നിലയിലേക്ക് ചിട്ടപ്പെടുത്തി. ആശാന് ബാബുവും, ദയാല്‍ സിംഗും പൂമരത്തെ കൂടാതെ നിരവധി നാടന്‍ പാട്ടുകള്‍ എഴുതിയിട്ടുണ്ട്.
Post Your Comments