
ഷാരൂഖ് അഭിനയിക്കുന്ന ‘ഡിയര്‍ സിന്ദഗി’ എന്ന ചിത്രം ഓടിക്കൊണ്ടിരിക്കുന്ന തീയേറ്ററില്‍ ഒരുകൂട്ടം ആരാധകര്‍ ചെയ്തതെന്തന്നോ? മലയാളത്തിലായാലും,തമിഴിലായാലും,
ഹിന്ദിയിലായാലുമൊക്കെ തങ്ങളുടെ ആരാധനപത്രത്തെ സ്ക്രീനില്‍ കാണിക്കുമ്പോള്‍ കടലാസ്സ് കഷ്ണങ്ങള്‍ പറത്തികൊണ്ടാണ് ആരാധക സംഘം ആഹ്ലാദം പങ്കിടുന്നത്. എന്നാല്‍ ‘ഡിയര്‍ സിന്ദഗി’ കളിക്കുന്ന തീയേറ്ററില്‍ നടന്നത് മറ്റൊരു വിചിത്രമായ കാര്യമാണ്. കഷ്ണങ്ങളാക്കിയ 500-ന്റെയും,1000-ന്റെയും പഴയനോട്ടുകള്‍ മുകളിലേക്ക് പറത്തിയാണ് ആരാധകര്‍ തീയേറ്ററിനുള്ളില്‍ ഷാരൂഖിനെ വരവേറ്റത്. തീയേറ്ററിലെ ഇത്തരം പ്രവൃത്തിക്കെതിരെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. ഷാരൂഖും ഇതുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ പ്രതികരിച്ചു. ഇത് യഥാര്‍ത്ഥ കറന്‍സി ആയിരുന്നെകില്‍ നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്? വളര ആഡംബരത്തോടെയുള്ള വരവേല്‍പ്പായി പോയിതെന്നും ഷാരൂഖ് ട്വിറ്ററില്‍ കുറിച്ചു.
Post Your Comments