മോഹന്‍ലാല്‍ അതുല്യനായ കലാകാരനാണ്. പുലിമുരുകനില്‍ അദ്ധേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ട്. പീറ്റര്‍ ഹെയ്ന് വ്യക്തമാക്കുന്നു. പ്രായമല്ല ഒരു നടന്റെ സമര്‍പ്പണമാണ് വലുതെന്നും പീറ്റര്‍ ഹെയ്ന് കൂട്ടിച്ചേര്‍ത്തു. മലയാളത്തില്‍ ആദ്യമായി നൂറ് കോടി ക്ലബില്‍ എത്തിയ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും പീറ്റര്‍ ഹെയ്ന് പങ്കുവെച്ചു. സിനിമയില്‍ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നതിനെക്കുറിച്ച് പീറ്റര്‍ ഹെയ്ന് നടത്തിയ മാസ്റ്റര്‍ ക്ലാസ്സിന്റെ പരിപാടിയുമായി ബന്ധപ്പെട്ട ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Post Your Comments