കൊച്ചി: സ്ത്രീപീഡനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രമുഖ നടി ഷീല പ്രതികരിക്കുന്നു. പീഡനം നടന്നുവെന്ന് ഒരു സ്ത്രീ പരാതിപ്പെടുമ്പോള്‍ തെളിവു ചോദിക്കരുതെന്ന് ഷീല പറയുന്നു. പോലീസിന്റെ മനഃസാക്ഷിയില്ലാത്ത ചോദ്യങ്ങള്‍ നിര്‍ത്തണമെന്നാണ് ഷീല പറയുന്നത്. പൊലീസിനു തെളിവു കൊടുക്കാനായി പീഡനത്തിന് ഒരിക്കല്‍ കൂടി വിധേയയാകാന്‍ സ്ത്രീക്കു കഴിയുമോ? എന്ന് ഷീല ചോദിക്കുന്നു. പീഡന കേസിലെ പ്രതികളെ പിടികൂടി പോലീസുകാര്‍ ജനങ്ങള്‍ക്ക് വിട്ടുനല്‍കണം. അവരുടെ വിധി ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും ഷീല പറയുന്നു. ഇത്തരക്കാര്‍ക്കു ജനം ശിക്ഷ കൊടുക്കുന്ന സംവിധാനം കേരളത്തിലുണ്ടാകണമെന്നും ഷീല പറഞ്ഞു.
Post Your Comments