GeneralNEWS

വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു

കൊച്ചി● ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. പുതിയങ്ങാടി സ്വദേശി സന്തോഷ് ആണ് വരൻ. സന്തോഷും സംഗീതജ്ഞനാണ്. മാർച്ച് 29നാണ് വിവാഹമെന്നും വിവാഹമെന്നും വിജയലക്ഷ്മി അറിയിച്ചു. കൈരളി പീപ്പിള്‍ ചാനലിന്റെ ഫീനിക്സ് അവാര്‍ഡ് ദാന ചടങ്ങില്‍ വച്ചാണ് വിജയലക്ഷ്മി വിവാഹക്കാര്യം ആരാധകരുമായി പങ്കുവച്ചത്. വിവാഹത്തിന് എല്ലാവരേയും ക്ഷണിക്കുന്നതായും അവര്‍ പറഞ്ഞു.

പീപ്പിൾ ടിവിയുടെ വനിതാ വിഭാഗത്തിൽ പ്രഥമ പുരസ്‌കാര ജേതാവാണ് പിന്നണി ഗായികയായ വൈക്കം വിജയലക്ഷ്മി. നടന്‍ മമ്മൂട്ടിയാണ് പുരസ്കാരദാനം നടത്തിയത്. പുരസ്‌കാരം വാങ്ങിയ ശേഷം ഗാനാലാപനത്തിനായി വേദിയിലെത്തിയപ്പോഴാണ് വിവാഹത്തെ സംബന്ധിച്ച വിജയലക്ഷ്മി വെളിപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments


Back to top button