CinemaMollywoodNEWS

സിനിമാ പൂജാ എന്ന് പറഞ്ഞാണ് വിവാഹത്തിന് കൊണ്ട് വന്നത് മേനക സുരേഷ്

 

സിനിമാ പൂജാ എന്ന് പറഞ്ഞാണ് ദിലീപ് കാവ്യ വിവാഹത്തിന് തന്നെ കൊണ്ട് വന്നതെന്ന് മേനക സുരേഷ് പറയുന്നു. സിനിമാ പൂജ എന്നാണ് ഹോട്ടലിനു പുറത്തും എഴുതിയിരുന്നത്.

ഒരു പൂജയുണ്ടെന്നും അതില്‍ പങ്കെടുക്കാനായാണ് തന്റെ ഭര്‍ത്താവ് സുരേഷ് കുമാര്‍ കൊച്ചിയിലേക്കു കൊണ്ടുവന്നതെന്നും മേനക പറഞ്ഞു. ഇന്ന് രാവിലെ എട്ടുമണിക്കാണ് അതീവ രഹസ്യമായി പ്ലാന്‍ ചെയ്ത ദിലീപിന്റെയും കാവ്യയുടെയും വിവാഹത്തെ കുറിച്ചറിയുന്നത്. പൂജയ്ക്കായി ചിപ്പിയും രഞ്ജിത്തും വരുന്നുണ്ടെന്നും മേനകയോട് സുരേഷ് പറഞ്ഞിരുന്നു. സ്ത്രീകള്‍ എല്ലാവരോടും പറയും എന്നത് കൊണ്ട് ഈ വിവാഹ വാര്‍ത്ത മറച്ചു വച്ചതായിരിക്കും എന്നും മേനക കൂട്ടിച്ചേര്‍ത്തു.

പുതിയ ജീവിതം ആരംഭിച്ച ദിലീപും കാവ്യയും സന്തോഷമായിരിക്കട്ടെയെന്നും മേനക ആശംസിച്ചു.

shortlink

Related Articles

Post Your Comments


Back to top button