CinemaIndian CinemaMollywoodNEWS

സംഗീത മാന്ത്രികന്‍റെ ജീവിതം വെള്ളിത്തിരയില്‍ : ദക്ഷിണായനം പ്രദര്‍ശനത്തിന്

 

മണ്മറഞ്ഞ സംഗീതമാന്ത്രികന്‍ ദക്ഷിണാമൂര്‍ത്തിയുടെ കലയും ജീവിതവും ആസ്വാദകരുമായി പങ്കുവെക്കുന്ന ഒരു ഡോക്യുമെന്ററി പ്രദര്‍ശനത്തിനെത്തുന്നു. മനു മോഹനനാണ് ദക്ഷിണായനം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍. 2013ല്‍ ദക്ഷിണാമൂര്‍ത്തിയുടെ മരണത്തിന് ഒരു വര്‍ഷം മുന്‍പേ ചിത്രീകരണം ആരംഭിച്ചിരുന്ന ദക്ഷിണായനത്തില്‍ അദ്ദേഹത്തിന്റെ അപൂര്‍വ്വ ഫൂട്ടേജുകള്‍ ഉണ്ട്. ബാല്യം മുതല്‍ സംഗീത ലോകത്ത് കടന്നു വന്നു ആസ്വാദകരെ അമ്പരപ്പിച്ച അദ്ദേഹത്തിന്‍റെ ജീവിത വഴികള്‍ അവതരിപ്പിക്കുകയാണ് ചിത്രം. അദ്ദേഹത്തിന്‍റെ ശിഷ്യ സുഹൃത്ത് ഗണങ്ങള്‍ തങ്ങള്‍ക്ക് ആരായിരുന്നു ദക്ഷിണാമൂര്‍ത്തിയെന്ന് തുറന്നു പറയുന്നു. യേശുദാസ്, ചിത്ര, ശ്രീകുമാരന്‍ തമ്പി, ഇളയരാജ എന്നിവര്‍ അദ്ദേഹമൊത്തുള്ള സംഗീതാനുഭവങ്ങളും അതില്‍ പങ്കുവയ്ക്കുന്നു.

എറണാകുളം ടിഡിഎം ഹാളില്‍ ബാങ്ക് എംപ്ലോയീസ് ആര്‍ട്‌സ് മൂവ്‌മെന്റ് വേദിയില്‍ തിരക്കഥാകൃത്ത് ജോണ്‍ പോളാണ് ഡോക്യുമെന്ററിയുടെ പ്രകാശനം ചെയ്തത്. മിഥുന്‍ ജയരാജ് സംഗീതം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥയും വിവരണവും എം.ഡി.രാജാമണിയും ഛായാഗ്രഹണം നിഷാദ് അങ്കമാലിയുമാണ്‌ ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button