
നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ മോഹന്‍ലാല്‍ ബ്ലോഗിലൂടെ നടത്തിയ അഭിപ്രായ പ്രകടത്തെ രാഷ്ട്രീയമായി കാണേണ്ടെന്ന് സംവിധായകന് മേജര്‍ രവി. മോദി എന്ന വ്യക്തിയുടെ നടപടിയെയാണ് മോഹന്‍ലാല്‍ അനുകൂലിച്ചതെന്നും ബിജെപിയെ അല്ലെന്നും മേജര്‍ രവി പറയുന്നു. അതിന്റെ പേരില്‍ മോശമായ കോലാഹലങ്ങളാണ് നടക്കുന്നത്. ഇതെല്ലാം ലാല്‍ സാര്‍ അറിയുന്നുണ്ടെന്നും എന്നാല്‍ അത് ചിന്തിച്ച് മൂഡ് കളയാനില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാടെന്നും മേജര്‍ രവി പറയുന്നു.
അതിര്‍ത്തി പ്രദേശത്ത് ഷൂട്ടിംഗിനെത്തിയ തങ്ങളെയും നോട്ട് അസാധുവാക്കലിന്റെ ചില ബുദ്ധിമുട്ടുകള്‍ ബാധിച്ചതായി മോഹന്‍ലാല്‍ ബ്ലോഗില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഷൂട്ടിംഗിന് ഒരു കുഴപ്പവും ഉണ്ടായിട്ടില്ലെന്നും വെള്ളപ്പണം ഉള്ളവരുടെ പണം ചെലവിടലിന് യാതൊരു പ്രശ്നവുമില്ലെന്നും അദ്ദേഹം പറയുന്നു.
Post Your Comments