മലയാളകിലുടെ ദു:സ്വപ്നങ്ങളില്‍ കടന്നു വരുന്ന വില്ലന്‍ കഥാപാത്രമാണ് ഡാഡി ഗിരിജ. കുട്ടികള്‍ പോലും ഡാഡി ഗിരിജ എന്ന പേരും പറഞ്ഞു ഞെട്ടി ഉണരുന്നു. പുലിമുരുകനിലെ നീചനായ വില്ലന്‍ കഥാപാത്രമാണ് ഡാഡി ഗിരിജ. മോഹന്‍ലാലിന്റെ ഹീറോയിസത്തിന് തുല്യമായി കിടപിടിക്കുന്ന രീതിയില്‍ ശകതമായി ഈകഥാപാത്രത്തെ അവതരിപ്പിച്ചത് തെലുങ്ക് സൂപ്പര്‍ സ്റ്റാറായ ജഗപതി ബാബുവാണ്. പുലിമുരുകനിലെ ഡാഡി ഗിരിജയ്ക്ക് ശേഷം വിജയ് ചിത്രമായ ഭൈരവയിലെ വ്യത്യസ്തനായ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുകയാണിപ്പോള്‍ ജഗപതി ബാബു.
പുലി മുരുകനിലെ ഡാഡി ഗിരിജയില്‍ നിന്ന് വ്യത്യസ്തനായ വില്ലന്‍ വേഷമാണ് ഭൈരവയില്‍ അവതരിപ്പിക്കുന്നത്. ക്യാമറയ്ക്ക് മുന്‍പില്‍ തന്നെ വിജയിന് പൂര്‍ണ്ണ തൃപ്തിയായി. എനിക്കും തോന്നുണ്ട് ഈ വില്ലന്‍ കലക്കും എന്ന് ജഗപതി ബാബുവിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു;
രണ്ട് ദശാബ്ദക്കാലം തെലുങ്കില്‍ സൂപ്പര്‍ സ്റ്റാറായി നിറഞ്ഞു നിന്ന ജഗപതി ബാബു ഇപ്പോള്‍ മറ്റ് തെന്നിന്ത്യന്‍ ഭാഷ ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങുകയാണ്. പുലിമുരുകനിലെ ഡാഡി ഗിരിജയിലൂടെ മലയാളികളുടെ പ്രീതി മുഴുവന്‍ നേടിക്കഴിഞ്ഞു ജഗപതി ബാബു. ഇളയ ദളപതി വിജയ്‌യുടെ ഭൈരവയിലെ വ്യത്യസ്തനായ വില്ലനെയും മലയാളികള്‍ രണ്ടും കയ്യും നീട്ടി സ്വീകരിക്കുമെന്ന് ഉറപ്പുണ്ട്. വിജയ്‌യുടെ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഭൈരവ 2017 പൊങ്കല്‍ റിലീസായി തമിഴ്നാടിനൊപ്പം കേരളത്തിലും പ്രദര്‍ശനത്തിനെത്തും. മലയാളി സാന്നിദ്ധ്യം കൊണ്ട് ഇതിനകം ശ്രദ്ധനേടിയ ഭൈരവ പുലിമുരുകനിലെ വില്ലന്‍ കഥാപാത്രത്തിന്റെ സാന്നിദ്ധ്യം കൊണ്ടും പ്രേക്ഷക ശ്രദ്ധ നേടും.
ഇഫാര്‍ ഇന്‍റര്‍നാഷണലിനുവേണ്ടി റാഫി മാതിര കേരളത്തില്‍ അവതരിപ്പിക്കുന്ന ഭൈരവ വിജയാ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്നു. ഭരതന്‍ സംവിധാനം- ചെയ്യുന്ന ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് എം സുകുമാര്‍ ആണ്. ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനും (കബാലി ഫെയിം, എഡിറ്റിംഗ് – പ്രവീണ്‍ .കെ.എന്‍-നും നിര്‍വഹിക്കുന്നു. സംഘടന വിഭാഗം കൈകാര്യം ചെയ്യുന്നത് – അനില്‍ അരശാണ്. അയ്മനം സാജന്‍ ചിത്രത്തിന്‍റെ പി ആര്‍ ഒ വിഭാഗം കൈകാര്യം ചെയ്യുന്നു. വിതരണം-ബീബ ക്രീയേഷന്‍സ്, സായൂജ്യം സിനി റിലീസും ചേര്‍ന്ന് നിര്‍വഹിക്കുന്നു. വിജയ് ജഗതി ബാബു, കീര്‍ത്തി സുരേഷ് തുടങ്ങിയ വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു.
Post Your Comments