നാല് ദിവസം പിന്നിട്ടപ്പോള്‍ നാല്പ്പത്തിയെഴാമാത് ഗോവാ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ എത്തുന്നവരുടെ എണ്ണത്തില്‍ വലിയ ഒഴുക്ക്. നാലാം ദിവസം മിക്ക ചിത്രങ്ങളും ഹൗസ്ഫുള്‍ ആയാണ് പ്രദര്‍ശിപ്പിച്ചത്. ഓസ്ക്കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ വെട്രിമാരന്റെ വിസാരണൈ കാണാന്‍ നിറഞ്ഞ സദസ്സായിരുന്നു. മലയാളത്തില്‍ നിന്ന് കഥേതര വിഭാഗത്തില്‍ കെ.ഗിരീഷ്കുമാറിന്റെ രണ്ട് കുറിപ്പുകള്‍ പ്രദര്‍ശിപ്പിച്ചു. പുനൈ നാഷണല്‍ ഫിലിം ആര്‍ക്കൈവ്സ് മേളയില്‍ സംഘടിപ്പിച്ച ദേശീയോദ്ഗ്രഥന സിനിമകളുടെ പോസ്റ്റര്‍ പ്രദര്‍ശനം ഏറെ ആകര്‍ഷകമായി. 100 വര്‍ഷം പിന്നിടുന്ന ഇന്ത്യന്‍ സിനിമയില്‍ ഇക്കാലത്തിനിടെ വിവിധ ഭാഷകളിലായി പുറത്തിറങ്ങിയ സ്വാതന്ത്ര്യസമര പോരാട്ടങ്ങളേയും അതിനായി പോരാടിയവരുടേയും അടക്കമുള്ള സിനിമകളുടെ പോസ്റ്റര്‍ പ്രദര്‍ശനമാണ് ശ്രദ്ധേയമാകുന്നത്. നൂറിലധികം സിനിമകളുടെ പോസ്റ്ററുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രദര്‍ശനത്തില്‍ മലയാളത്തില്‍ നിന്ന് 1967ല്‍ പുറത്തിറങ്ങിയ എസ്.എസ് രാജന്‍ സംവിധാനം ചെയ്ത കുഞ്ഞാലിമരയ്ക്കാര്‍, ഐ.വി.ശശി ചിത്രം 1921 പ്രിയദര്‍ശന്റെ കാലാപാനി എന്നിവയും ഇടം നേടി. പ്രദര്‍ശനസ്ഥലത്ത് നാഷണല്‍ ഫിലിം ആര്‍ക്കൈവ്സ് തയാറാക്കിയ വെര്‍ച്ച്‌വല്‍ ഷോയും കാഴ്ചക്കാര്‍ക്ക് കൌതുകമാകുന്നു.
Post Your Comments