വിവാഹശേഷമുള്ള നടിമാരുടെ അഭിനയം എന്നും ഒരു ചര്‍ച്ചാ വിഷയമാണ്. പൊതുവേ കാണുന്ന ഈ പ്രവണതയോട് ഒട്ടും താല്‍പര്യമില്ലെന്നാണ് നടി പ്രിയാമണിയുടെ പക്ഷം. വിഷയത്തെക്കുറിച്ച് നടി പ്രതികരിച്ചിരിക്കുകയാണ്. വിവാഹശേഷം നടിമാര്‍ അഭിനയിച്ചാല്‍ മാനം ഇടിഞ്ഞുവീഴുമെന്നത് വെറും തോന്നല്‍ മാത്രമാണെന്നും ഈ ചിന്തയ്ക്കു മാറ്റം വരണമെന്നും പ്രിയാമണി പറയുന്നു. ജോലിയുള്ള സ്ത്രീകള്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഭാര്യമാര്‍ അഭിനയിച്ചാല്‍ ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും മാനം ഇടിഞ്ഞ് പോകില്ല, ഇവിടെ പലരുടേയും വിചാരം അങ്ങനെയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
കല്യാണത്തിനു ശേഷം സ്ത്രീകള്‍ അടുക്കളയില്‍ കിടന്നു ശ്വാസം മുട്ടുന്നതിന് മാറ്റം വരണം. കുടുംബത്തെയും കുഞ്ഞുങ്ങളെയും ശ്രദ്ധിച്ച് അഭിനയത്തില്‍ മുന്നേറാനാകും. സമൂഹത്തിന്റെ മൂല്യങ്ങളുടെയും സദാചാരത്തിന്റെയും പേരില്‍ നടിമാരുടെ സ്വപ്നങ്ങള്‍ നശിപ്പിക്കുന്നതു ശരിയല്ലെന്നും പ്രിയാമണി പറഞ്ഞു.വിവാഹശേഷമാണ് പല നടിമാരും കരിയറില്‍ മുന്നേറിയിരിക്കുന്നതെന്ന് പറഞ്ഞ പ്രിയാമണി, കരീന കപൂര്‍, വിദ്യാ ബാലന്‍, ജ്യോതിക, മഞ്ജുവാര്യര്‍, കാവ്യമാധവന്‍ തുടങ്ങിയവര്‍ ഉദാഹരണങ്ങളാണെന്നും ചൂണ്ടിക്കാട്ടി.
Post Your Comments