
വടക്കാഞ്ചേരി പീഡനക്കേസുമായി ബന്ധപ്പെട്ട പോലിസീന്റെ സമീപനരീതിയെ രൂക്ഷമായി വിമര്‍ശിക്കുകയാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി. തെളിവുകള്‍ ലഭിച്ചില്ലെന്ന കാരണം പറഞ്ഞ് പൊലീസിന്‍റെ മന്ദഗതിയിലുള്ള കേസ് അന്വേഷണത്തെയാണ് ഭാഗ്യലക്ഷ്മി വിമര്‍ശിക്കുന്നത്. എന്ത് ക്രൂരതയാണ് ഇവര്‍ സംസാരിക്കുന്നത്. ഓടുന്ന വണ്ടിയില്‍ വച്ച് കൂട്ടമാനഭംഗത്തിനിരയായ ഒരു പെണ്‍കുട്ടി ആ സ്ഥലങ്ങളെല്ലാം കൃത്യമായി ഓര്‍ത്തിരിക്കണമെന്ന പോലീസ് വാദം അംഗീകരിക്കാന്‍ സാധിക്കില്ല ഭാഗ്യലക്ഷ്മി രോഷത്തോടെ പ്രതികരിക്കുന്നു.
താന്‍ പീഡിപ്പിക്കപ്പെട്ട സ്ഥലമൊക്കെ ഒരു ഇര അടയാളപ്പെടുത്തി വയ്ക്കണോ… എല്ലാ തെളിവുകളും തങ്ങള്‍ കൊണ്ടു പോയി കൊടുത്താല്‍ വേണമെങ്കില്‍ അന്വേഷിക്കാം എന്നാണ് നിലപാടെങ്കില്‍ പിന്നെ എന്തിനാണ് ഇവിടെ പോലീസിന്റെ ആവശ്യം’ -ഭാഗ്യലക്ഷ്മി ചോദിക്കുന്നു.
വടക്കാഞ്ചേരിയില്‍ യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് രണ്ട് വര്‍ഷം മുന്‍പാണ്. ഇവരുടെ അവസ്ഥയെക്കുറിച്ച് ഭാഗ്യലക്ഷ്മി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം വലിയ ചര്‍ച്ചയായി മാറുകയായിരുന്നു.
Post Your Comments