CinemaIndian CinemaMollywoodNEWS

സ്വിമ്മിംഗ് സ്യൂട്ട് സിനിമയില്‍ ധരിച്ചാല്‍ എന്താണ് പ്രശ്നം? നടി ലക്ഷ്മിമേനോന്‍ ചോദിക്കുന്നു

നീന്താന്‍ സ്വിമ്മിംഗ് സ്യൂട്ട് ധരിക്കാമെങ്കില്‍ അത് സിനിമയിലും ഉപയോഗിക്കാമെന്നും താന്‍ അത്തരം വേഷങ്ങള്‍ ചെയ്യാന്‍ തയ്യാറാണെന്നും മലയാളിയും കോളിവുഡ് താരവുമായ ലക്ഷ്മി മേനോന്‍. ഒരു സമയത്ത് മോഡേണ്‍ വേഷങ്ങള്‍ ചെയ്യില്ല എന്ന് പറഞ്ഞത് കൊണ്ട് ആണ് എനിക്ക് സ്ഥിരം ചുരിദാറും സാരിയും ഉള്ള കുടുംബ വേഷങ്ങള്‍ കിട്ടുന്നത്. ഞാന്‍ മോഡേണ്‍ വേഷങ്ങള്‍ ധരിക്കാറുണ്ട്. നീന്തുമ്പോള്‍ സ്വിമ്മിംഗ് സ്യൂട്ട് അണിയാറുണ്ട്. അത് കൊണ്ട് തന്നെ അത്തരം വേഷങ്ങള്‍ ചെയ്യാന്‍ പറഞ്ഞാല്‍ ഞാന്‍ ചെയ്യും.

തന്റെ ശരീരഘടന അനുസരിച്ച് സ്വിമ്മിങ് സ്യൂട്ട് തനിക്ക് നന്നായി ഇണങ്ങുമെന്നും നടി പറയുന്നു. മോഡേണ്‍ വേഷത്തില്‍ അഭിനയിക്കാന്‍ താന്‍ വിസമ്മതിയ്ക്കും എന്ന ധാരണയുള്ളത് കൊണ്ടാണ് തനിക്ക് സിനിമകളില്‍ നാടന്‍ വേഷങ്ങള്‍ ലഭിക്കുന്നത്. ഇനി അതില്‍ നിന്നുമുള്ള മാറ്റമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും നടി വ്യക്തമാക്കി.

ദിലീപ് ചിത്രമായ അവതാരം,തമിഴില്‍  കുംകി തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നടിയാണ് ലക്ഷിമേനോന്‍.

shortlink

Related Articles

Post Your Comments


Back to top button