ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ യുദ്ധരംഗം ചോര്‍ന്നതിന് പിന്നാലെ അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ബ്രഹ്മാണ്ട ചിത്രത്തിനും തിരിച്ചടി നേരിട്ടിരിക്കുകയാണ്. ശങ്കര്‍ രജനികാന്ത് ടീമിന്റെ യന്തിരന്2.0ടീസറാണ് ലീക്കായിരിക്കുന്നത്. ഞായറാഴ്ച മുംബൈയില്‍ നടന്ന ചടങ്ങളില്‍ ചിത്രത്തിന്റെ ആദ്യപോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. ഈചടങ്ങിനു വേണ്ടി മാത്രം ആറുകോടി രൂപയാണ് ചെലവഴിച്ചത്. ആദ്യപോസ്റ്റര്‍ പുറത്തിറങ്ങിയതിനു പിന്നാലെ ചിത്രത്തിന്റെ ടീസറിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍.എന്നാല്‍ ഏവരെയും ഞെട്ടിച്ചു കൊണ്ട് ചിത്രത്തിന്റെ ടീസര്‍ ചോര്‍ന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സ്വകാര്യ പ്രദര്‍ശനത്തിനിടെ സ്ക്രീനില്‍ നിന്ന് ഷൂട്ട് ചെയ്ത രീതിയിലാണ് ടീസറിന്റെ വീഡിയോപ്രചരിക്കുന്നത്.
Post Your Comments