കട്ടപ്പനയിലെ ഹൃത്വിക് റോഷന് ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മികച്ച പ്രതികരണത്തോടെ തീയേറ്ററുകളില്‍ ഓടുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് നാദിര്‍ഷയാണ്. നടന് ദിലീപാണ് ചിത്രം നിര്‍മ്മിക്കുന്നത്. പേരിന്റെ പ്രത്യേകത കൊണ്ട് ചിത്രം ആദ്യം തന്നെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. എന്തായാലും കേരളക്കരയെ അത്ഭുതപ്പെടുത്തുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ കട്ടപ്പനയിലെ ഹൃത്വിക് റോഷനുമായി ബന്ധപ്പെട്ടു കേള്‍ക്കുന്നത്. ഒരു പക്ഷെ, മലയാളികളില്‍ കൌതുകം ഉണ്ടാക്കിയ പേര് അങ്ങ് മുംബൈയില്‍ വരെ എത്തിയിരിക്കും.
എന്തായാലും കട്ടപ്പനയിലെ ഹൃത്വിക് റോഷന് കാണാന്‍ ഒറിജിനല്‍ ഹൃത്വിക് റോഷന് എത്തുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ അറിയുന്നത്. ഒരു പരിപാടിക്ക് വേണ്ടി കൊച്ചിയില്‍ വരാനിരിക്കുകയാണ് ഹൃത്വിക് റോഷന്. അപ്പോള്‍ തന്റെ പേരില്‍ ഇറങ്ങിയ സിനിമയും കണ്ടു മടങ്ങാനാണ് താരം ഉദ്ദേശിക്കുന്നത്. ആങ്കറും നടനുമായ രാജേഷ് കെ എസ് ആണ് ഹൃത്വിക് റോഷന്റെ ശ്രദ്ധയിലേക്ക് കട്ടപ്പനയിലെ ഹൃതിക് റോഷനെ എത്തിച്ചത്. സിനിമയുടെ ചിത്രീകരണം തുടങ്ങിയപ്പോള്‍ തന്നെ ഇക്കാര്യം ഹൃത്വിക് റോഷനെ അറിയിക്കാന്‍ ശ്രമം നടത്തിയിരുന്നുവെന്ന് രാജേഷ് പറഞ്ഞു.
“അദ്ദേഹത്തിന്റെ പേര് പ്രചോദനമായിട്ടാണല്ലോ കട്ടപ്പനയിലെ ഹൃത്വിക് റോഷന് ഉണ്ടായത്. മാത്രമല്ല ഇപ്പോള്‍ സിനിമ ഹിറ്റാകുകയും ചെയ്തു. അതുകൊണ്ട് റിലീസിനു ശേഷം ഞാന്‍ സിനിമയെ കുറിച്ച് അദ്ദേഹത്തിന് ട്വീറ്റ് ചെയ്യുകയും ചെയ്തു. സിനിമയെ കുറിച്ച് ഹൃത്വിക് റോഷന് അറിഞ്ഞുവെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറഞ്ഞത്.” രാജേഷ് പറയുന്നു.
മുംബയില്‍ സിനിമ റീലിസ് ചെയ്യുമ്പോള്‍ അദ്ദേഹം കാണുമെന്നാണ് ആദ്യം പറഞ്ഞിരുന്നതെന്നും എന്നാല്‍ ഉടനെ കൊച്ചിയില്‍ വരേണ്ടതിനാല്‍ അപ്പോള്‍ കണ്ടേക്കുമെന്നാണ് അറിഞ്ഞതെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിനും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തിലെ നടന് വിഷ്ണു ഉണ്ണികൃഷ്ണനാണ്. കട്ടപ്പനയിലെ ഹൃത്വിക് റോഷനില്‍ രാജേഷ് കെ എസും അഭിനയിച്ചിട്ടുണ്ട്.
Post Your Comments