GeneralMollywood

മുപ്പത് വര്‍ഷമായി ഒരുമിച്ച്‌ പ്രവര്‍ത്തിച്ചിട്ടും….. മോഹന്‍ലാലിനെക്കുറിച്ച് കൈതപ്രം പറയുന്നു

മോഹന്‍ലാലിനെക്കുറിച്ച് പരിഭവങ്ങള്‍ പങ്ക് വെച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. മുപ്പത് വര്‍ഷമായി ഒരുമിച്ച്‌ പ്രവര്‍ത്തിച്ചിട്ടും ഒരിക്കല്‍ പോലും തന്നെ ഫോണില്‍ വിളിക്കാത്തയാളാണ് മോഹന്‍ലാലെന്നു കൈതപ്രം പറയുന്നു. മോഹന്‍ലാലുമായി ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു സിനിമയുടെ മുഴുവന്‍ ഷൂട്ടിങ്ങും തന്റെ വീടിന്റെ തൊട്ടടുത്ത് നടന്നിട്ടു പോലും ലാല്‍ വീട്ടില്‍ വന്നില്ലെന്നും അദ്ദേഹം പറഞ്ഞു. താരത്തെ വിമര്‍ശിക്കുകയല്ല മറിച്ച്‌ മോഹന്‍ലാലിന്റെ ഇടപഴകലിലെ പരിഭവം പങ്ക് വെക്കുകയാണ് താന്‍ ചെയ്തതെന്നും കൈതപ്രം പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

നോട്ടുകള്‍ അസാധുവാക്കിയതില്‍ മോദിയെ പിന്തുണച്ച്‌ ബ്ലോഗെഴുതിയ മോഹന്‍ലാലിനെതിരെ സിനിമാ രംഗത്ത് നിന്ന് രൂക്ഷ വിമര്‍ശനം ഉയരവെയാണ് കൈതപ്രത്തിന്റെ ഭാഗത്തുനിന്നും ഇങ്ങനെയൊരു ആരോപണം. മദ്യഷോപ്പിലും സിനിമാശാലയിലും ആരാധനാലയങ്ങള്‍ക്ക് മുന്നിലും ക്യൂ നില്‍ക്കുന്നവര്‍ ഒരു നല്ല കാര്യത്തിന് വേണ്ടി അല്‍പസമയം ക്യൂ നില്‍ക്കുന്നതില്‍ കുഴപ്പമില്ലെന്നായിരുന്നു മോഹന്‍ലാല്‍ ബ്ലോഗിലൂടെ അഭിപ്രയപ്പെട്ടത്. ബ്ലോഗിനെതിരെ പൊതുജനങ്ങള്‍ക്കിടയിലും വ്യാപക വിമര്‍ശനങ്ങള്‍ ഉണ്ടായി. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സംവിധായകന്‍ എം എ നിഷാദ്, രാഷ്ട്രീയ രംഗത്ത് നിന്ന് വിടി ബല്‍റാം, വിഡി സതീശന്‍, ജെയ്ക്ക് സി തോമസ്, പി മുഹമ്മദ് റിയാസ് തുടങ്ങിയ പ്രമുഖരും ബ്ലോഗിനെതിരെ രംഗത്ത് വന്നു.

shortlink

Related Articles

Post Your Comments


Back to top button