Uncategorized

ഹാക്കിങ്ങില്‍പെട്ട് തൃഷയും ഹന്‍സികയും

ഹാക്കിങ്ങില്‍പെട്ട് തെന്നിന്ത്യന്‍ താര സുന്ദരികളായ തൃഷയും ഹന്‍സികയും. ഫോണ്‍ അജ്ഞാതരാല്‍ ഹാക്ക് ചെയ്യപ്പെട്ടെന്നും കോണ്ടാക്ടുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിവരങ്ങളും നഷ്ടപ്പെട്ടെന്നും ട്വിറ്ററിലൂടെയാണ് ഇരുവരും അറിയിച്ചത്. സൈബര്‍ ക്രൈം വിഭാഗത്തില്‍ പരാതിപ്പെടുമെന്നും താരങ്ങള്‍ പറയുന്നു.

തൃഷയാണ് വിവരം ആദ്യം ട്വീറ്റ് ചെയ്തത്. തൊഴിലില്ലാത്ത ആരോ തന്റെ ഫോണ്‍ ഹാക്ക് ചെയ്ത് ശൂന്യമാക്കിയെന്നും കോണ്ടാക്ടുകളുള്‍പ്പെടെ നഷ്ടമായതിനാല്‍ സുഹൃത്തുക്കള്‍ ഫോണ്‍ നമ്പരുകള്‍ അയച്ചുതന്ന് സഹായിക്കണമെന്നുമായിരുന്നു തൃഷയുടെ ട്വീറ്റ്. സൈബര്‍ ക്രൈം വിഭാഗവുമായി ബന്ധപ്പെടുമെന്ന് കാണിച്ച് മറ്റൊരു ട്വീറ്റും തൃഷയുടേതായി വന്നിരുന്നു. തൃഷയുടെ ട്വീറ്റിന് രണ്ട് മണിക്കൂര്‍ ശേഷമാണ് ഹന്‍സികയും സമാനരീതിയില്‍ ട്വീറ്റ് ചെയ്ത്. തൃഷയുടെ സന്ദേശം റീട്വീറ്റ് ചെയ്തുകൊണ്ടാണ് ഹന്‍സിക സംഭവം ആരാധകരുമായി പങ്കു വെച്ചത്. തൃഷയുടെ അനുഭവം തനിക്കുമുണ്ടായെന്നും സുഹൃത്തുക്കളെല്ലാം ഫോണ്‍ നമ്പരുകള്‍ അയച്ചുതരണമെന്നും ഹന്‍സികയും ട്വിറ്ററിലൂടെ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button