25 പ്രാവശ്യത്തിലധികം കണ്ട മോഹന്‍ലാല്‍ സിനിമ വെളിപ്പെടുത്തി സുരാജ് വെഞ്ഞാറമ്മൂട്. വീട്ടില്‍ ടിവി ഒന്നും ഇല്ലാത്ത കാലത്തായിരുന്നു അതെന്നും സുരാജ് വെഞ്ഞാറമ്മൂട് പറയുന്നു. സുരാജ് സ്കൂളില്‍ പഠിക്കുന്ന കാലത്താണ് ആ സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. വെഞ്ഞാറമ്മൂട് തരംഗിണി തിയേറ്ററില്‍ ആ ചിത്രം പ്രദര്ശനത്തിനെത്തിയപ്പോള് വീട്ടുക്കാര്‍ക്കൊപ്പം പോയി കണ്ടിരുന്നു. കൂടാതെ വീട്ടില്‍ വരുന്ന വിരുന്നുക്കാര്ക്കൊപ്പവും പോയി ഇഷ്ട ചിത്രം കാണുമായിരുന്നെന്നു സുരാജ് പറഞ്ഞു. അങ്ങനെ ഒരു 25 തവണയില്‍ കൂടുതല്‍ ആ ചിത്രം കണ്ടിട്ടുണ്ടെന്നാണ് താരം പറയുന്നത്. ചിത്രം ഏതാണെന്നല്ലേ? “ചിത്രം” തന്നെ.
1988ല്‍ പ്രിയദര്ശന് സംവിധാനം ചെയ്ത് മോഹന്‍ലാലും രഞ്ജിനിയും ചേര്‍ന്നഭിനയിച്ച “:ചിത്ര”ത്തെ കുറിച്ചാണ് സുരാജ് വെഞ്ഞാറമ്മൂട് പറഞ്ഞത്. മോഹന്‍ലാല്‍, രഞ്ജിനി, ലിസി തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ബോക്സോഫീസില്‍ വന്‍ വിജയം നേടിയിരുന്നു. നെടുമുടി വേണു, പൂര്‍ണം വിശ്വനാഥന്, ശ്രീനിവാസന്, മണിയന്‍പിള്ള രാജു, ഗണേഷ്, എംജി സോമന്, സുകുമാരി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
‘അക്കാലത്ത് നാട്ടില്‍ ടിവി പ്രദര്‍ശനങ്ങള്‍ നടന്നിരുന്നു. എന്ത് ആഘോഷമുണ്ടെങ്കിലും അന്ന് വീഡിയോ കാസ്റ്റ് എടുക്കുമ്പോള്‍ ഒന്ന് ചിത്രമായിരുന്നു’. സുരാജ് ഓര്‍മ്മകള്‍ പങ്കു വെച്ചു. ചിത്രത്തിലെ ലാലേട്ടന്റെയും രഞ്ജിനിയുടെയും അഭിനയം തനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടെന്നും സിനിമയിലെ ഓരോ കഥാപാത്രങ്ങളും സീനുകളും തനിക്ക് ഇപ്പോഴും മനപാഠമാണെന്നും താരം പറയുന്നു.
Post Your Comments