CinemaMollywood

ലിസി പേരു മാറ്റുന്നു

വെള്ളിത്തിരയിലിപ്പോള്‍ പുതുമുഖമായെത്തുന്ന നായികമാരെക്കള്‍ കൂടുതലാണ് ഒരിടവേളയ്ക്ക് ശേഷം തിരിച്ചു വരുന്ന പഴയകാല നടിമാരുടെ എണ്ണം. ചാര്മിളയും ശാന്തി കൃഷ്ണയുമൊക്കെ സിനിമയിലേക്ക് തിരികെ വരുന്നു എന്ന വാര്‍ത്തകള്‍ ഇതിനകം വലിയ ജനശ്രദ്ധ നേടിയിരുന്നു. നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് ലിസിയും. അതിന്റെ ആദ്യ പടിയെന്നോളം താരം തന്റെ ഇപ്പോഴത്തെ ലക്ഷ്മി എന്ന പേര് മാറ്റുകയാണ്. . അഭിനയത്തിന്റെ തിരക്കില്‍ നില്‍ക്കവേയായിരുന്നു പ്രിയദര്‍ശനുമായുള്ള വിവാഹം. ഇതോടെ ലിസി മതം മാറി ലക്ഷ്മിയായി. വിവാഹ മോചനത്തിന് ശേഷം പേര് വീണ്ടും പഴയതാക്കുന്നു. ഇപ്പോഴത്തെ പേരിനൊപ്പം തന്റെ പഴയപേരും കൂടെ ചേര്‍ത്തു ഇനി താന്‍ ലിസി ലക്ഷ്മിയെന്ന് അറിയപ്പെടുമെന്ന് താരം പറയുന്നു. പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ലിസി മനസ്സ് തുറന്നത്.

‘വിവാഹ ശേഷം അഭിനയിക്കാന്‍ പോയാല്‍ കുടുംബ ജീവിതം നഷ്ടമാകുമെന്ന് തോന്നി. അതുകൊണ്ട് അഭിനയം നിര്‍ത്തി. രണ്ട് മക്കളെ പ്രസവിച്ചു. അവരെ വളര്‍ത്തി. ബിസിനസ്സ് കാര്യങ്ങള്‍ നോക്കി. അതിന് സമയം ഏറെ വേണമായിരുന്നു. അതുകൊണ്ട് തന്നെ സിനിമയില്‍ അഭിനയിക്കാത്തതിന്റെ വിഷമം ഉണ്ടായിരുന്നില്ല.’ ലിസി പറഞ്ഞു. എന്നാല്‍ പ്രിയദര്‍ശനുമായുള്ള വിവാഹ മോചനത്തോടെ ലിസിയുടെ മനസ്സ് സിനിയിലേക്ക് എത്തുകയാണ്. അഭിനയിക്കാന്‍ നല്ല അവസരം കാത്ത് നില്‍ക്കുകയാണ് ലിസി. ടീനേജ് നായികയാകാന്‍ ഇല്ല, പ്രായത്തിന് അനുസരിച്ച വേഷത്തിനോടാണ് താല്‍പ്പര്യമെന്നു നടി പറയുന്നു. അഭിനയിക്കാന്‍ വേണ്ടി സിനിമ നിര്‍മ്മിക്കില്ലെന്നും എന്നാല്‍ ഒരിക്കലും നിര്‍മ്മാതാവാകില്ലെന്ന് പറയാന്‍ കഴിയില്ലെന്നും ലിസി പറഞ്ഞു.

‘എന്റെ ആദ്യ സിനിമ മുതല്‍ ഞാനെന്‍റെ  ജോലിയില്‍ നൂറ് ശതമാനം സത്യസന്ധതയും ആത്മാര്‍ത്ഥതയും പുലര്‍ത്തിയിരുന്നു. ഒരു പ്രശ്നവും ഞാനുണ്ടാക്കിയിട്ടില്ല. ഞാന്‍ കാരണം ഒരു ഷൂട്ടിംഗും മുടങ്ങിയിട്ടില്ല. ഞാന്‍ എല്ലാവരോടും മാന്യമായാണ് പെരുമാറിയത്. തിരിച്ചു അങ്ങനെ തന്നെ.’ ലിസി കൂട്ടിച്ചേര്‍ത്തു.

എണ്‍പതുകളുടെ മലയാളസിനിമകളിലെ മുന്‍നിര നടിമാരിലൊരാളായ ലിസി, പ്രിയദര്‍ശന്‍ ചിത്രങ്ങളിലെ സ്ഥിരം നായികാ സാന്നിധ്യവുമായിരുന്നു. ഏറെക്കാലം നീണ്ട പ്രണയത്തിനൊടുവില്‍ 1990 ഡിസംബര്‍ 13നാണ് ഇരുവരും വിവാഹം കഴിച്ചത്. 24 കൊല്ലത്തെ ദാമ്പത്യജീവിതത്തിനു ശേഷം 2014 ലാണ് ഇരുവരും വേര്‍പിരിഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button