കാളിദാസന്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് പൂമരം. ചിത്രത്തിലെ ഞാനും ഞാനുമെന്റാളും എന്ന ഗാനം എന്ന പാട്ട് വൈറലായതോടെ ആരാണ് പാട്ടിന് പിന്നിലാരാണെന്നായിരുന്നു എല്ലാവരും അന്വേഷിച്ചത്.
ചിത്രത്തിന്റെ പ്രധാനപ്പെട്ട ലൊക്കേഷൻ എറണാകുളം മഹാരാജാസ് കോളേജാണ്. മഹാരാജാസിലെ വരാന്തകളിലും , ക്ലാസ്സ് മുറികളിലും ,കൂട്ടുവട്ടങ്ങളിലുമൊക്കെ വര്ഷങ്ങളായി പാടിക്കേട്ട പാട്ടാണ്’ ഞാനും ഞാനുമെന്റാളും’
ഗാനത്തിന് പുത്തന്‍ ഈണം നല്‍കി ആലപിച്ചിരിക്കുന്നത് മഹാരാജാസുകാരൻ തന്നെയായ ഫൈസല്‍ റാസിയാണ്
കോളേജ് കലോത്സവത്തിന്റെ പശ്ചാത്തിലൊരുങ്ങുന്ന ചിത്രത്തില്‍ കാളിദാസ് പാടുന്ന ഗാനരംഗത്തില്‍ ഫൈസലുമുണ്ടെന്നത് അധികമാര്‍ക്കും അറിയില്ല. ഗൃഹാതുരതയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഗാനത്തിന്റെ പിന്നിലെ ഫൈസല്‍ റാസി, കഫേ ഖവാലി എന്ന ബാന്റിലെ അംഗവുമാണ്. എആര്‍ റഹ്മാന്റെ ആരാധകരായ ഫൈസലും സുഹൃത്തുക്കളും റഹ്മാനായി അദ്ദേഹത്തിന്റെ പിറന്നാളിന് ഗാനമൊരുക്കി ശ്രദ്ധേയരായിരുന്നു.
ഗാനം ഹിറ്റായതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളും വര്‍ദ്ധിച്ചിരിക്കുകയാണ്. 1983-യ്ക്കും ആക്ഷന്‍ ഹീറോ ബിജുവിനും ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് പൂമരത്തിന്റെ മറ്റൊരു സവിശേഷത. ഫെബ്രുവരിയല്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തില്‍ ഭൂരിഭാഗവും പുതുമുഖങ്ങളായിരിക്കും.
Post Your Comments