CinemaHollywoodIndian CinemaInternationalNEWSUncategorized

അമേരിക്കയുടെ മഹത്വം തുറന്നു പറഞ്ഞു ഹോളിവുഡ് നടി ആഞ്ജലീനാ ജോളി

അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതാണ് അമേരിക്കയുടെ പാരമ്പര്യമെന്നും, അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കുന്നതിലൂടെ അമേരിക്കന്‍ മൂല്യങ്ങളാണ് ഉയരുന്നതെന്നും ഹോളിവുഡ് നടി ആഞ്ജലീനാ ജോളി. വിര്‍ജിനിയയില്‍ നടന്ന ഒരു ചടങ്ങില്‍ സംബന്ധിക്കുകയായിരുന്നു യുഎന്‍ അഭയാര്‍ത്ഥി കാര്യ അംബാസിഡര്‍ കൂടിയായ താരം.

ആപത്തുകളില്‍ പെട്ടവരെ സ്വാഗതം ചെയ്യുകയെന്നത് അമേരിക്കക്കാരുടെ കടമയാണ്. അഭയാര്‍ത്ഥികളാരും തന്നിഷ്ടപ്രകാരം നാടുവിട്ടവരല്ല. അവരുടെ നിലനില്‍പ് ഭയന്നാണ് അവര്‍ സ്വന്തം നാട്ടില്‍ നിന്ന് പലായനം ചെയ്യുന്നത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന അമേരിക്കയാണ് മഹത്തായ അമേരിക്കയെന്നും ജോളി പറഞ്ഞു.

ഇസ്ലാം മതത്തെയും തീവ്രവാദത്തെയും കൂട്ടിക്കുഴക്കേണ്ടതില്ലെന്നും ജോളി കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ചടങ്ങില്‍ സംബന്ധിച്ചു.

shortlink

Related Articles

Post Your Comments


Back to top button