അന്താരാഷ്ട വ്യാപാര മേളയിലെ കേരള ദിനം വ്യത്യസ്തമായ സംഗീത പരിപാടികള്‍ കൊണ്ട് സമ്പന്നമായിരുന്നു. മുളയില്‍ തീര്‍ത്ത ഉപകരണങ്ങളില്‍ സ്വന്തമായി ചിട്ടപ്പെടുത്തിയ സംഗീതം കൊണ്ട് തൃശൂർ ആറങ്ങോട്ടുകരയിൽ നിന്നുള്ള വയലി മുളവാദ്യസംഘം വിസ്മയം തീര്‍ത്തു.
രമേശ് നാരായണനും സംഘവും ചേര്‍ന്ന് അവതരിപ്പിച്ച സംഗീത പരിപാടിയായ മൃദുമല്‍ഹാർ ആസ്വാദകരുടെ മനം കവർന്നു. പണ്ഡിറ്റ് രമേഷ് നാരായണിന്റെ നേതൃത്വത്തിലാണ് മൃദുമല്‍ഹാര്‍ എന്ന പേരില്‍ സംഗീതസന്ധ്യ ഒരുക്കിയത്. ഹിന്ദുസ്ഥാനി സംഗീതത്തിലെ മേഘമല്‍ഹാര്‍ രാഗത്തിന്റെ മൃദുഭാവവുമായി പണ്ഡിറ്റ് രമേഷ് നാരായണും മകള്‍ മധുശ്രീയും ചേര്‍ന്ന് സംഗീതസന്ധ്യ അവതരിപ്പിച്ചത്.
കേരള ദിനത്തിന്റെ ഉദ്ഘാടനം നാടകാചാര്യന് ഓംചേരി എന്‍ എന്‍ പിള്ള നിര്‍വ്വഹിച്ചു.ചടങ്ങില്‍ കലാകാരന്മാരെയും വ്യാപാരമേളക്കായി കേരള പവലിയന് രൂപകല്‍പ്പന ചെയ്ത സി ബി ജിനനെയും ആദരിച്ചു
Post Your Comments