സോയ പാകിസ്ഥാനി ഡോക്ടര്‍ ആകുന്നു. മേജര്‍ രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പാകിസ്ഥാനി ഡോക്ടര്‍ വേഷം ചെയ്യുന്നത് സോയ സയെദ് ഖാന് എന്ന വടക്കേ ഇന്ത്യാക്കാരി. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കേരളത്തില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള സോയ ഈ പട്ടാള ചിത്രത്തില്‍ ഒരു പരമ്പരാഗത നായികാ കഥാപാത്രത്തെ ചെയ്യുന്നു.
തന്റെ പുതിയ അവസരത്തെകുറിച്ചു സോയ പറയുന്നു. ഈ ചിത്രത്തില്‍ ഒരു പാകിസ്ഥാനി ഡോക്ടര്‍ ആണ് താന്‍. എല്ലാ പട്ടാള ഓഫീസര്‍ കഥാപാത്രങ്ങള്‍ക്കും തുല്യ പ്രാധാന്യമാണ് ഈ ചിത്രത്തില്‍ ഉള്ളത്. മോഹാലാലിന്റെ ജീവിതത്തിലെ ഫ്ലാഷ്ബാക്ക് ല്‍ വരുന്ന ഒരു കഥാപാത്രാണ് ഞാന്‍. ഇത് വെറും ഒരു സാധാരണ ചിത്രം അല്ല സംഗീതം നിറഞ്ഞ പശ്ചാത്തലത്തില്‍ പ്രണയവും ചരിത്രവും ഇഴ ചേര്‍ന്ന് വരുന്ന ചിത്രമാണിത്.
മറ്റൊരു പ്രത്യേകത ചിത്രത്തില്‍ മാത്രമല്ല ജീവിതത്തിലും സോയ ഒരു പാകിസ്താനി പെണ്‍കുട്ടി തന്നെയാണ് എന്നതാണ് . സോയയുടെ പിതാവിന്റെ ജന്മദേശം പാകിസ്താനിലെ കാബൂള്‍ ആണ്.
എന്റെ സീരിയലിലെ അഭിനയം കണ്ടിട്ടാണ് മേജര്‍ രവി ചിത്രത്തിലേക്ക് തിരഞ്ഞെടുത്തത്. അദ്ദേഹം വളരെ സ്ട്രിക്റ്റ് ആണ്. എന്റെ അഭിനയത്തില്‍ അദ്ദേഹം തൃപ്തനായതില് ഞാന്‍ വളരെയധികം സന്തോഷിക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തിലധികമായി സീരിയല്‍, അവതാരക, മോഡലിംഗ് രംഗങ്ങളില്‍ നിന്ന തനിക്ക് കഴിവ് പ്രകടിപ്പിക്കാനുള്ള ഒരു കഥാപാത്രമായി ഈ ചിത്രത്തെ കാണുന്നുവെന്നും സോയ പറഞ്ഞു . മോഹന്‍ലാലിനും അരുണോദയ് സിഗ്നിനോപ്പവും അഭിനയിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുന്നുവെന്നും താരം പറഞ്ഞു നിര്‍ത്തി .
Post Your Comments