General

വന്‍ താരനിരകളുമായി 2.0 ഫസ്റ്റ്‌ലുക്ക് ലോഞ്ച്

രജനികാന്തിന്റെ 2.0 ഫസ്റ്റ്‌ലുക്ക് ഇന്ന് മുംബെയില്‍ നടക്കുന്ന ചടങ്ങില്‍ പുറത്തിറക്കും. ഫസ്റ്റ്‌ലുക്ക് ലോഞ്ചിന് മാത്രമായി ആറ് കോടിയോളം രൂപയാണ് മുടക്കുന്നത്. പ്രൌഡഗംഭീരമായ ചടങ്ങില്‍ ചിത്രത്തിന്റെ സംവിധായകന്‍ ശങ്കര്‍ അഭിനേതാക്കളായ അക്ഷയ് കുമാര്‍, നായിക ആമി ജാക്‌സണ്‍ എന്നിവര്‍ പങ്കെടുക്കും. അണിയറ പ്രവര്‍ത്തകര്‍ക്ക് പുറമേ, ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍, ബോളിവുഡിന്റെ കിങ് ഖാന്‍, ഉലകനായകന്‍ കമല്‍ ഹാസന്‍ എന്നിവരും ചടങ്ങിന് എത്തുമെന്നതാണ് 2.0ന്‍റെ ഫസ്റ്റ്‌ലുക്ക് ലോഞ്ചിന്‍റെ പ്രത്യേകത. ഇന്ത്യന്‍ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഫസ്റ്റ്‌ലുക്ക് ലോഞ്ചാണ് ശങ്കര്‍ ലക്‌ഷ്യം വെക്കുന്നത്. ആരാധകര്‍ക്ക് ഫസ്റ്റ്‌ലുക്ക് ലോഞ്ച് തല്‍സമയം യൂട്യൂബിലുടെ കാണാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ലൈക്കാ പ്രൊഡക്ഷന്റെ യൂട്യൂബ് ചാനലില്‍ കൗണ്ട് ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞു. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറാണ് പരിപാടിയുടെ അവതാരകന്‍. ബോളിവുഡില്‍ നായകനായി തിളങ്ങിയ അക്ഷയ് കുമാര്‍ വില്ലന്‍ വേഷത്തിലെത്തുന്നുവെന്നതാണ് 2.0 യുടെ ഏറ്റവും വലിയ പ്രത്യേകത. ഫസ്റ്റ് ലുക്ക് പോസ്ടറില്‍ വില്ലന്റെയും ചിത്രം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ചിത്രത്തിലെ വില്ലന്റെ രൂപം ഇതിനോടകം ജനശ്രേദ്ധ നേടിയെടുത്തു. തമിഴ്‌നാടിന് പുറത്തെ വിപണി ലക്ഷ്യമിടുന്നതിനാലാണ് ഫസ്റ്റ്‌ലുക്കില്‍ രജനികാന്തിനും അക്ഷയ്കുമാറിനും ഒരേ പോലെ പ്രാധാന്യം നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments


Back to top button