GeneralNEWS

അഭിഭാഷകയ്ക്ക് വാട്‌സ്ആപ്പില്‍ അശ്ലീല സന്ദേശം അയച്ചു; നടന്‍ അറസ്റ്റില്‍

ആലുവ: പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ അറസ്റ്റിലായ നടന്‍ ശ്രീജിത്ത് രവിക്കു പിന്നാലെ മറ്റൊരു നടന്‍ കൂടി പിടിയില്‍. അഭിഭാഷകയ്ക്ക് വാട്‌സ്ആപ്പില്‍ അശ്ലീലം സന്ദേശം അയച്ചെന്ന പരാതിയിലാണ് മലയാള ചലച്ചിത്ര നടനെ അറസ്റ്റ് ചെയ്തത്. ദേശം സ്വദേശി സക്കീര്‍ (40)നെയാണ് പോലീസ് അറസ്റ്റുചെയ്തത്. നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ സക്കീര്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രശസ്ത നടി മഞ്ജു വാര്യര്‍ നായികയാകുന്ന ചിത്രത്തില്‍ അഭിനയിച്ചുവരികയാണ്. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനവുമായി ബന്ധപ്പെടുത്തിയുള്ള ചിത്ര സഹിതമാണ് അശ്ലീല മെസേജ്. വിവാഹ മോചനക്കേസുമായി ബന്ധപ്പെട്ട് നേരത്തെ സക്കീര്‍ ഈ വനിതാ വക്കീലിനെ സമീപിച്ചിട്ടുണ്ട്. ആലുവ പോലീസിലാണ് അഭിഭാഷക പരാതി നല്‍കിയത്. അഭിഭാഷകയുടെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തുകയും നടനെ പിടികൂടുകയുമായിരുന്നു. എന്നാല്‍ താന്‍ വക്കിലിന് അയച്ച മെസേജ് അല്ലെന്നും സുഹൃത്തുക്കള്‍ക്ക് അയച്ച മെസേജ് മാറി പോയതാണെന്നും പ്രതി മൊഴി നല്‍കി. പോലീസ് ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

shortlink

Post Your Comments


Back to top button