2000 രൂപയുടെ ഗുണനിലവാരം ഏറെ ചർച്ചാവിഷയമായിക്കൊണ്ടിരിക്കുകയാണ്. ഇത് സംബന്ധിച്ച് വീഡിയോകൾ ഉൾപ്പെടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പുതിയ നോട്ടിൽ ഏറെ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടെന്നും സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. എന്നാൽ ഇതിനെ എതിർത്തുകൊണ്ട് റിസേർവ് ബാങ്ക് തന്നെ രംഗത്തുവന്നതും ചർച്ചാവിഷയമായിരുന്നു. പുതിയ നോട്ടിന്റെ കളർ ഇളകുമെന്നുള്ള അഭിപ്രായങ്ങളും ചർച്ചയായിരുന്നു. എന്നാൽ മറ്റു ചിലർ ഇത് ശക്തമായി എതിർക്കുകയും ചെയ്തു.
ഈ സംഭവത്തില്‍ ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എംപിയും നടിയുമായ ദിവ്യ സപ്ന്ദന/ രമ്യ. രമ്യയുടെ വീട്ടിലെ ജോലിക്കാരി വെള്ളത്തില്‍ മുക്കിയ തുണി കൊണ്ട് 2000 രൂപയുടെ നോട്ടുതുടക്കുമ്ബോള് കളറിളകുന്ന വിഡിയോ ആണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. നോട്ടിന് കളറിളകുന്നത് വിശ്വസിക്കാത്തതു കൊണ്ടാണ് അവര്‍ തന്നെ ഇത് ചെയ്ത് കാട്ടിയതെന്നും നടി പറയുന്നു. അതെ സമയം, നോട്ടുകളില്‍ എന്തെങ്കിലും തരത്തിലുള്ള പരീക്ഷണങ്ങള്‍ നടത്തുന്നതോ നശിപ്പിക്കുന്നതോ ക്രിമിനല്‍ കുറ്റമാണ്.
Post Your Comments