പൃഥ്വിരാജിന്റെ ആദ്യ സംവിധാന ശ്രമമായ ലൂസിഫര്‍ ഉപേക്ഷിച്ചു എന്ന തരത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തയോട് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പ്രതികരിക്കുന്നു. മോഹന്‍ലാലിനെ നായകനാക്കി ചെയ്യുന്ന ചിത്രം ഉപേക്ഷിച്ചു എന്ന മട്ടില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്ന് ആന്റണി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം ആരംഭിക്കുമെന്നും ഒഫിഷ്യല്‍ ഫെയ്സ്ബുക്ക് പേജ് ഉടന്‍ തുടങ്ങുമെന്നും ആന്റണി പറഞ്ഞു. ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത് നടന് മുരളി ഗോപിയാണ്.
ആന്റണി പെരുമ്പാവൂരിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം
പ്രിയപ്പെട്ടവരേ,
ആശീർവാദ് സിനിമാസിന്റെ സ്വപ്ന സംരംഭം എന്ന നിലയിൽ ഞാൻ കാണുന്ന ഒരു പ്രൊജക്റ്റാണ് മുരളി ഗോപി എഴുതി, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലാൽ സാർ ചിത്രമായ ‘ലൂസിഫർ’. ഈ പ്രൊജക്റ്റ് ഉപേക്ഷിച്ചെന്നും മറ്റുമുള്ള അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്ന ഒരു ഓൺലൈൻ സൈറ്റ് എന്റെ ശ്രദ്ധയിൽ പെട്ടതുകൊണ്ടാണ് ഈ പോസ്റ്റ്. വസ്തുതാ വിരുദ്ധമായ ‘വാർത്ത’യും പച്ചക്കളവും കൈകോർക്കുന്ന കാഴ്ചയാണ് ഈ സൈറ്റിൽ ഞാൻ കണ്ടത്. ദയവു ചെയ്തു നിങ്ങളാരും ഇത്തരം പാഴ്പ്രചരണങ്ങളിൽ വീഴാതിരിക്കുക. ‘ലൂസിഫറി’ന്റെ ഷൂട്ടിംഗ് 2017 ൽ ഉണ്ടാകും. ‘ലൂസിഫർ’ ഒഫീഷ്യൽ പേജ് ഉടൻ തുടങ്ങുന്നതായിരിക്കും.
സ്നേഹത്തോടെ,
ആന്റണി
Post Your Comments