Cinema

‘ഉലകനായകന്റെ സ്വപ്ന സിനിമ വരുന്നു’

രണ്ടു പതിറ്റാണ്ടിണ് ശേഷം കമൽ ഹാസ്സന്റെ സ്വപ്ന സിനിമ പുനരാരംഭിക്കുകയാണ് . 1740 കാലഘട്ടത്തിലെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ സേനാനായകനും , തിരുന്നൽവേലി ഗവർണറുമായിരുന്ന യൂസഫ് ഖാൻ എന്ന മരുതനായകത്തിന്റെ പോരാട്ട കഥയായിരുന്നു ‘മരുതനായകം’ എന്ന ചിത്രത്തിനാധാരം .

തമിഴ് സിനിമയിലെ വമ്പൻ നിർമാണകമ്പനിയായ ലൈക പ്രോഡക്‌ഷൻസ് ആണ് ചിത്രം നിർമിക്കുന്നതെ ന്നാണ് വാർത്ത . രജനീകാന്ത് ചിത്രമായ 2 .0 യുടെ റിലീസിന് ശേഷം ലൈക പ്രൊഡക്ഷൻ ചിത്രത്തിന്റെ നിർമാണം തുടങ്ങും .

കമലിന്റെ നിർമാണകമ്പനിയായ രാജ് കമൽ ഇന്റർനാഷണലും , ഒരു വിദേശ നിർമാതാവും ഒരുമിച്ചായിരുന്നു ആദ്യം ചിത്രം നിർമിക്കാൻ പദ്ധതിയിട്ടിരുന്നത് . 1997 ൽ ഫ്രാൻസിൽ വെച്ച് ചിത്രീകരണം തുടങ്ങിയ സിനിമ ഇനിയും വ്യെക്തമാക്കപ്പെവടാത്ത കാരണങ്ങളാൽ മുടങ്ങിപ്പോവുകയായിരുന്നു . ബ്രിട്ടീഷ് രാക്ഞിയായിരുന്നു അന്ന് മരുതനായകത്തിന്റെ സ്വിച് ഓൺ നിർവഹിച്ചത്

shortlink

Related Articles

Post Your Comments


Back to top button