
ബോളിവുഡ് നടി ശ്രീദേവിയുടെയും നിര്‍മാതാവ് ബോണി കപൂറിന്റെയും മകള്‍ ജാഹ്നവി സിനിമയിലേക്ക് .കരണ്‍ ജോഹറിന്റെ അടുത്ത ചിത്രത്തിലൂടെ ജാഹ്നവി കപൂർ നായികയാകുമെന്നാണ് റിപ്പോര്‍ട്ട്. ബോളിവുഡ് താരസന്തതികളായ അലിയഭട്ടും വരുണ്‍ ധവാനും അഭിനയിച്ച ‘സ്റ്റുഡന്റ് ഓഫ് ദി ഇയറി’ന്റെ രണ്ടാംഭാഗത്തിലോ മറാത്തി ചിത്രം ‘സിര്‍തെ’യുടെ റീമേക്കിലോ ആകും ജാഹ്നവി അരങ്ങേറ്റം കുറിക്കുകയെന്നാണ് ബോളിവുഡിൽ നിന്നുള്ള വാർത്ത . സെയ്ഫ് അലിഖാന്റെ മകള്‍ സാറ അലിഖാനും ബോളിവുഡ് പ്രവേശനത്തിന് തയ്യാറെടുക്കുകയാണ്.
Post Your Comments