‘സന്ദേശ’ത്തിന്റെ 25-ആം വാര്‍ഷികത്തെ മുന്‍നിര്‍ത്തികൊണ്ടായിരുന്നു ശ്രീനിവാസനോട് അങ്ങനെയൊരു ചോദ്യം അവതാരകന് ചോദിച്ചത്
ഇന്നത്തെ ചെറുപ്പക്കാര്‍ എന്തുകൊണ്ട് രാഷ്ട്രീയ ആക്ഷേപ സിനിമകള്‍ എടുക്കുന്നില്ല? ആ ചോദ്യത്തിനുള്ള ശ്രീനിവാസന്റെ മറുപടി ഇങ്ങനെയായിരുന്നു
ഇന്നത്തെക്കാലത്ത് ചെറുപ്പക്കാര്‍ പത്രം വായിക്കുന്നിലല്ലോ, എന്തെങ്കിലുമാകട്ടെ എന്നതാണ് രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള പുതുതലമുറയുടെ കാഴ്ചപാട് ശ്രീനിവാസന് വ്യക്തമാക്കുന്നു. എന്തുതന്നെ ചെയ്താലും കാര്യങ്ങളൊന്നും മാറാന്‍ പോകുന്നില്ലെന്ന പ്രതീക്ഷാനഷ്ടത്തില് നിന്നാകാം ഇത്തരമൊരു മനോഭാവം രൂപപ്പെടുന്നത്. അവര്‍ അവരുടേതായ കാര്യങ്ങളില്‍ മാത്രം മുഴുകുന്നു. ഒരര്‍ഥത്തില്‍ അപകടകരമാണ് ഇത് ശ്രീനിവാസന് കൂട്ടിച്ചേര്‍ത്തു. മകനും സംവിധായകനുമായ വിനീതും ആക്ഷേപഹാസ്യ സിനിമകളൊന്നും സംവിധാനം ചെയ്യാന്‍ താല്പര്യം കാട്ടുന്നില്ലല്ലോ എന്ന ചോദ്യത്തിനുള്ള ശ്രീനിവാസന്റെ മറുപടി ഇങ്ങനെയായിരുന്നു.
അവനും ഈ തലമുറയുടെ ഭാഗം തന്നെയല്ലേ’ ‘ഇത്തരം കാര്യങ്ങളെക്കുറിച്ച് അവനും ധാരണയൊന്നുമുണ്ടെന്ന് തോന്നുന്നില്ല. പത്രം വായിക്കാത്ത തലമുറയുടെ ഭാഗം തന്നെയാണ് അവനും.’ ശ്രീനിവാസന് പ്രതികരിക്കുന്നു.
Post Your Comments