ടിനി ടോം നായകനാകുന്ന കാലിയന് എന്ന സിനിമയുടെ ചിത്രീകരണം ഇടുക്കിയില്‍ പൂര്‍ത്തിയായി. രാഘവന് ആശാന് എന്ന ശക്തമായ കഥാപാത്രത്തെയാണ് ടിനി ടോം അവതരിപ്പിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ്
ഇടുക്കിയില്‍ നടന്ന സംഭവമാണ് ചിത്രത്തിന്റെ കഥ.
ഇടുക്കയിലെ പെരിയാറില്‍ വളരെ ദുര്‍ഘടമായ ലോക്കേഷനുകളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. വളരെ അപകടം പിടിച്ച കരിമ്പന്‍ കുത്തില്‍ ജീവന് പണയം വെച്ചാണ് പല ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. ബാലചന്ദ്രന് ചുള്ളിക്കാട്, ശിവജി ഗുരുവായൂര്‍, കോട്ടയം പുരുഷന്, കൊളപ്പുള്ളി ലീല, തമിഴ് നടന് നിതിന്‍ ജോര്‍ജ്, ഗ്രേയിസ് ആന്റണി എന്നിവര്‍ മുഖ്യവേഷത്തിലെത്തുന്നു.
ഷാജി ചേലച്ചുവടിന്റെ തിരക്കഥയില്‍ ബോബിന സി. ജോസ് നിര്‍മ്മിച്ച സിനിമ ജിജോ പാങ്കോടാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം പ്രേംജി. ചമയം പട്ടണം റഷീദും, പ്രൊഡക്ഷന്‍ കണ്ട്രോളര് സെബാസ്റ്റ്യന്‍ പള്ളിപ്പുറവുമാണ്. കലാസംവിധാനം മോഹന്‍ പുറപ്പുഴ.
മരണങ്ങള് ഒരുപാടു സംഭവിച്ചിട്ടുള്ള, വളരെ അപകടം പിടിച്ച കരിമ്പന്‍ കുത്തില്‍ വളരെ സാഹസികമായാണ് ചിത്രീകരണം നടത്തിയത്. നാട്ടുകാരുടെ സഹായത്തോടെ വടം കെട്ടി ക്യാമറയും ലൈറ്റ്സും എല്ലാം വടത്തില്‍ കെട്ടിയിറക്കിയും ചങ്ങാടം ഉണ്ടാക്കി വളരെ അപകടം പിടിച്ചുമാണ് കുറെ ഭാഗങ്ങള്‍ ചിത്രീകരിച്ചത്. ഒരു പാട് സിനിമകള്‍ ചിത്രീകരിക്കാന്‍ കരിമ്പന്‍ കുത്തില്‍ എത്തിയെങ്കിലും ചിത്രീകരിക്കാന്‍ പറ്റാതെ തിരിച്ചു പോയ ചരിത്രമെ ഉണ്ടായിട്ടുള്ളുവെന്നു നാട്ടുകാര്‍ പറഞ്ഞിടത്ത് തങ്ങള്‍ക്ക് ചിത്രീകരിക്കാന്‍ സാധിച്ചതെന്നു കാമറമാന്‍ പ്രേംജി പറഞ്ഞു.
Post Your Comments