സാങ്കേതികമായി മലയാള സിനിമയിൽ വലിയ മാറ്റങ്ങളുടെ കാലഘട്ടമാണിത്. ലോകനിലവാരത്തിനൊപ്പം തികവോടെ ചിത്രങ്ങളൊരുക്കാൻ ഇന്ന് മലയാള സിനിമയ്ക്കാവുന്നു . ജയരാജ് സംവിധാനം ചെയ്യുന്ന വീരമാണ് ആ നിരയിൽ അടുത്തതായെത്തുന്നത്. വലിയ താരനിരയൊന്നുമില്ലാത്ത ചിത്രത്തിൽ സാങ്കേതിക തികവിനാണ് മുൻതൂക്കം നൽകുന്നത് .
ഈ സിനിമയുടെ ബജറ്റിന്റെ അറുപതുശതമാനവും ചെലവഴിച്ചത് സ്പെഷല്‍ ഇഫെക്റ്റിനും സിനിമയുടെ സാങ്കേതികമികവിനുമായാണ്. ലോകത്തിലെ ഏറ്റവും മികച്ച സിനിമാ സിനിമാ സാങ്കേതികവിദഗ്ധരെയാണ് ഉപയോഗിച്ചത്. ഗ്ലാഡിയേറ്റര്‍ പോലുള്ള സിനിമകള്‍ക്കുവേണ്ടി ജോലിചെയ്ത ഓസ്കര് അവാര്‍ഡ് ജേതാവായ ഹോളിവുഡ് ആര്‍ട്ടിസ്റ്റ് ട്രഫര്‍ പ്രൊഡാണ് മേക്കപ്പ് മാന്‍. ലോഡ് ഓഫ് റിങ്സ് തുടങ്ങിയ സിനിമകള്‍ചെയ്ത അലന് പോപ്പില്‍ട്ടനാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. റെവനന്റിന്റെയും ടൈറ്റാനിക്കിന്റെയും കളറിസ്റ്റ് സൂപ്പര്‍വൈസറായ ജഫ് ഓലം, ഹാന്‍സ് സിമ്മറിന്റെ അസോസിയേറ്റായ സംഗീതസംവിധായകന് ജഫ് റോണ എന്നിവരും മാസങ്ങളോളം സിനിമയ്ക്കുവേണ്ടി ജോലിചെയ്തു. ആദ്യമായാണ് ഇവരെപ്പോലുള്ള ലോകപ്രസിദ്ധരായ സാങ്കേതികപ്രവര്‍ത്തകര്‍ ഒരു മലയാളസിനിമയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത്.
അമേരിക്കയിലെ പ്രസിദ്ധമായ ടി.വി. ഷോ ഗെയിംസ് ഓഫ് ത്രോണിനുവേണ്ടി ജോലിചെയ്ത മുംബൈ പ്രാണാ സ്റ്റുഡിയോയിലെ ടെക്നീഷ്യന്‍സും വീരത്തിന്റെ ഭാഗമായി.അങ്കം ചിത്രീകരിച്ചിരിക്കുന്നത് മഴയത്താണ്. മഴയുടെ പശ്ചാത്തലത്തില്‍ വലിയ സന്നാഹങ്ങളോടെ ചിത്രീകരിച്ച പോര് സിനിമയുടെ ഹൈലൈറ്റാണ്. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന, വിസ്മയിപ്പിക്കുന്ന കാഴ്ചകളാവും ആ രംഗങ്ങൾ .
35 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം. ചന്ദ്രകലയുടെ ബാനറിൽ ചന്ദ്രമോഹൻ ഡി പിള്ള നിർമിക്കുന്നു
Post Your Comments