കഴിഞ്ഞ കുറെ ദിവസങ്ങളിലായി നോട്ടു നിരോധനത്തെ അനുകൂലിച്ചും എതിർത്തും പ്രസ്താവന ഇറക്കുന്നവരുടെ നീണ്ട നിരയാണ് സിനിമ ലോകത്ത് . തീരുമാനം വന്നയുടൻ ചില തമിഴ് സിനിമകളിൽ ഈ തീരുമാനം രജനീകാന്ത് നേരത്തെ എടുത്തിരുന്നെന്നും, അഞ്ഞൂറും ആയിരവുമൊക്കെ നിരോധിച്ചാലേ രാജ്യം രക്ഷപെടൂ എന്നത് , തമിഴ് സിനിമാ ലോകത്തു നിന്നുള്ള ഉപദേശമാണെന്നുവരെ ട്രോളുകളും, വാർത്തകളും വന്നു . ചെന്നൈയിൽ നിന്ന് തന്നെയായിരുന്നു ആദ്യ പ്രതികരണങ്ങൾ വന്നതും .മോദിയെ പിന്തുണച്ച ആദ്യ സിനിമാക്കാരൻ സൂപ്പർ സ്റ്റാർ രജനീകാന്തായിരുന്നു. ഇതിനു തുടർച്ചയായി സൂപ്പർ താരം വിജയും തീരുമാനത്തെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ” സാധാരണക്കാരുടെ ബുദ്ധിമുട്ടുകളെ മറന്നുകൊണ്ടല്ല, ഇത് പറയുന്നത്, രാജ്യത്തിന്റെ നന്മയെക്കരുതിയുള്ള തീരുമാനമെന്ന നിലയിൽ ഈ നടപടിയെ അനുകൂലിക്കാനാണ് തോന്നുന്നത് . വീട്ടിൽ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ വിജയ് പറഞ്ഞു
Post Your Comments