2016- ലെ ഏഷ്യാവിഷന്‍ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലയാളത്തിന്‍റെ യുവതാരം നിവിന്‍ പോളി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. മഞ്ജു വാര്യര്‍ മികച്ച നടിയായപ്പോള്‍, മോഹന്‍ലാലിനെ ജനപ്രിയ താരമായി തെരഞ്ഞെടുത്തു. ‘ജേക്കബിന്റെ സ്വര്‍ഗരാജ്യ’ത്തിലെ അഭിനയമാണ് നിവിന്‍ പോളിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഒപ്പം, പുലിമുരുകന്‍ എന്നീ ചിത്രങ്ങളെ മുന്‍നിര്‍ത്തിയാണ് മോഹന്‍ലാലിനെ ജനപ്രിയനടനായി തെരഞ്ഞെടുത്തത്. മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം കുഞ്ചാക്കോ ബോബന്‍ സ്വന്തമാക്കിയപ്പോള്‍ സംഗീതസംവിധായകന്‍ എം.കെ.അര്‍ജ്ജുനന് ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചു. ഈ മാസം 18ന് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും.
മറ്റു ഏഷ്യാവിഷന്‍ ചലച്ചിത്രഅവാര്‍ഡുകള്‍ ഇങ്ങനെ;
മികച്ച രണ്ടാമത്തെ നടന്‍- മണികണ്ഠന്‍ (കമ്മട്ടിപ്പാടം)
സഹനടന്‍- അജു വര്‍ഗീസ് (ആന്‍മരിയ കലിപ്പിലാണ്)
മികച്ച പ്രകടനം (നടന്‍)- ടൊവീനോ തോമസ് (ഗപ്പി)
മികച്ച പ്രകടനം (നടി)- വേദിക (ജെയിംസ് ആന്റ് ആലീസ്)
സ്വഭാവനടന്‍- രണ്‍ജി പണിക്കര്‍ (ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം)
ന്യൂ സെന്‍സേഷന്‍ ഇന്‍ ആക്ടിംഗ് (നടന്‍)- ഷെയിന്‍ നിഗം (അനാര്‍ക്കലി)
ന്യൂ സെന്‍സേഷന്‍ ഇന്‍ ആക്ടിംഗ് (നടി)- അപര്‍ണ ബാലമുരളി (മഹേഷിന്റെ പ്രതികാരം)
പ്രതിനായകന്‍- കബീര്‍ ബേദി (അനാര്‍ക്കലി)
എക്‌സലന്‍സ് അവാര്‍ഡ്- ആശാ ശരത്ത് (പാവാട, അനുരാഗ കരിക്കിന്‍വെള്ളം)
ഗാനരചന- ഹരിനാരായണന്‍ (മിന്നും.. ഒപ്പം)
ഗായകന്‍- എം.ജി.ശ്രീകുമാര്‍ (ചിന്നമ്മ.. ഒപ്പം)
ഭാവിവാഗ്ദാനം (നടന്‍)- ഗോകുല്‍ സുരേഷ്‌ഗോപി (മുത്തുഗവു)
(നടി)- റെജിഷ വിജയന്‍ (അനുരാഗ കരിക്കിന്‍വെള്ളം)
സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്- രാജീവ് പിള്ള (ഒരു മുത്തശ്ശി ഗദ), സിജോയ് (ജെയിംസ് ആന്റ് ആലീസ്)
ഭാവി ഗായിക- ബേബി ശ്രേയ (മിനുങ്ങും.. ഒപ്പം)
ഐക്കണ്‍ ഓഫ് ഇന്ത്യ, മികച്ച ഹിന്ദി നടി- സോനം കപൂര്‍
ഏഷ്യാവിഷന്‍ തമിഴ് അവാര്‍ഡ് നിര്‍ണയം
നടന്‍- വിജയ് സേതുപതി (ധര്‍മദുരൈ)
നടി- തമന്ന ഭാട്ടിയ (ധര്‍മദുരൈ)
സംവിധായകന്‍- സീനു രാമസാമി
പ്രതിനായകന്‍- ആര്‍.കെ.സുരേഷ് (താര തപ്പട്ടൈ, മരുത്)
പ്രത്യേക പ്രകടനം- രാധിക ആപ്‌തെ (കബാലി)
ബാലതാരം- നൈനിക (തെരി)
യൂത്ത് ഐക്കണ്‍- രാംചരണ്‍
എക്‌സലന്‍സ് ഇന്‍ ഇന്ത്യന്‍ സിനിമ- ആമി ജാക്‌സണ്‍
Post Your Comments