മലയാളികള്‍ക്ക് സിനിമ എന്നും ഇഷ്ടമാണ്. അതുകൊണ്ടാണ് ചിത്രത്തിന്‍റെ നൂറും ഇരുന്നൂറും ദിനങ്ങള്‍ ആഘോഷിക്കപ്പെടുന്നത്. മലയാളിയെ പൊട്ടിച്ചിരിപ്പിച്ച ഗോഡ്ഫാദര്‍ എത്തിയിട്ട് ഇന്ന് 25 വര്‍ഷങ്ങള്‍ ആവുകയാണ്. കേരളത്തിന്റെ ചരിത്രത്തില്‍ ഒരു തിയ്യറ്ററില്‍ 417 ദിവസം തുടര്‍ച്ചയായി ഓടിയ ഒരു ചിത്രമാണ് ഗോഡ് ഫാദര്‍. അതൊരു ചെറിയ ചരിത്രമല്ല. ഈ ചിത്രത്തെ കടത്തിവെട്ടിയ റെക്കോര്ഡ് പിന്നീട സ്വന്തമാക്കിയത് മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ വന്ന ദൃശ്യം ആയിരുന്നു.
മലയാളത്തിലെ എക്കാലത്തെയും മികച്ച കോമഡി സിനിമകള്‍ സമ്മാനിച്ച സിദ്ധിക്ക്-ലാല്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ മൂന്നാമത്തെ ചിത്രമാണ് ഗോഡ് ഫാദര്‍. പ്രശസ്ത നാടകകൃത്തും നടനുമൊക്കെയായിരുന്ന യശഃശരീരനായ എൻ എൻ പിള്ള അഭിനയിച്ച ആദ്യത്തെ സിനിമ എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്. തെന്നിന്ത്യന്‍ നടി കനകയെ മലയാളത്തിനു പരിചയപ്പെടുത്തിയ ചിത്രം കൂടിയാണിത്.
അഞ്ഞൂറാനും ആനപ്പാറ അച്ചമ്മയ്യും തമ്മിലുള്ള കുടിപ്പക അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു നല്ല കോമഡി എന്റർടെയ്‌നറാണ്. എൻ എൻ പിള്ള, ഫിലോമിന, തിലകന്‍, ഇന്നസെന്റ്, മുകേഷ്, സിദ്ധിക്ക്, ശങ്കരാടി, കെ പി എ സി ലളിത എന്നിങ്ങനെ ഒരുപിടി മികച്ച നടീനടന്മാര്‍ ഈ ചിത്രത്തെ മികച്ചതാക്കി.
കേരളത്തിന്റെ ചരിത്രത്തില്‍ ഒരു തിയ്യറ്ററില്‍ 417 ദിവസം തുടര്‍ച്ചയായി ഓടിയ ഒരു ചിത്രമാണ് ഗോഡ് ഫാദര്‍. ഇനി ഒരു സിനിമയ്ക്കും ഈ റെക്കോഡ് സാധ്യമല്ല. ഇനി അങ്ങനെ ഒരു ചിത്രം ഉണ്ടാവുകയും ഇല്ല എന്ന് ചിത്രത്തിലെ പ്രധാന നടന്‍ മുകേഷ് പ്രമുഖ മാധ്യമത്തില്‍ നല്കിയ അഭിമുഖത്തില്‍ പറയുന്നു.
കൂടാതെ ചിത്രത്തിന്‍റെ ഷോ കണ്ട മണിരത്‌നം അഭിപ്രായം പ്രയത്ത്തും വേദനിപ്പിച്ചതായി തുറന്നു പറയുന്നു. ചെന്നൈയില്‍ വച്ച് ചിത്രത്തിന്‍റെ പ്രത്യേക ഷോ സംഘടിപ്പിച്ചിരുന്നു. കെ ബാലചന്ദ്രന്‍, സുഹാസിനി, മണിരത്‌നം തുടങ്ങിയവര്‍ ഷോയ്ക്ക് എത്തുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ സുഹാസിനി എത്തിയില്ല. ചിത്രം കാണാന്‍ എത്തിയ മണിരത്‌നം ചിത്രത്തെ കുറിച്ച് ഒന്നും പറയാതെ ഷോ കഴിഞ്ഞയുടനെ പോയി. അത് തന്നെ മാത്രമല്ല സംവിധായകരെയും വേദനിപ്പിച്ചു എന്നും മുകേഷ് തുറന്നു പറയുന്നു.
ഷോ കഴിഞ്ഞു രണ്ട് ദിവസം കഴിഞ്ഞിട്ടും മണിരത്‌നം വിളിക്കുകയോ സിനിമയെപ്പറ്റി എന്തെങ്കിലും പറയുകയോ ചെയ്തില്ല. മൂന്നാമത്തെ ദിവസം ഞാന്‍ സുഹാസിനിയെ വിളിച്ചു. ഷോയ്ക്ക് എത്താന്‍ പറ്റാത്തതിന് ഖേദം പ്രകടിപ്പിച്ച് സംസാരിച്ചു തുടങ്ങിയ സുഹാസിനിയോട് മണിരത്‌നം ചിത്രത്തെക്കുറിച്ച് അഭിപ്രായം പറയാതെ പോയതിനെക്കുറിച്ച് ഞാന്‍ സൂചിപ്പിച്ചു. ഗോഡ്ഫാദര്‍ കണ്ടതുമുതല്‍ മണിരത്‌നം സിനിമയെക്കുറിച്ച് വീട്ടില്‍ ഏറെ വാചാലനായെന്ന് സുഹാസിനിയുടെ മറുപടി. രാത്രി ഉറങ്ങാതിരുന്ന് അതിന്റെ വിശേഷങ്ങള്‍ അദ്ദേഹം പങ്കുവെച്ചതും സുഹാസിനി പറഞ്ഞപ്പോള്‍ ഏറെ സന്തോഷം തോന്നിയെന്നും മുകേഷ് പറയുന്നു.
Post Your Comments