
കൊച്ചി: ആനക്കൊമ്പ് സൂക്ഷിക്കാന്‍ തനിക്ക് നിയമപരമായി അനുമതി ലഭിച്ചിരുന്നുവെന്ന് മലയാളത്തിന്റെ പ്രിയനടന് മോഹന്‍ലാല്‍. ആനക്കൊമ്പ് സൂക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം പ്രകാരം സംസ്ഥാന സര്‍ക്കാരാണ് തനിക്ക് അനുമതി നല്‍കിയതെന്ന് നടന് മോഹന്‍ലാല്‍ വ്യക്തമാക്കി. ആനക്കൊമ്പ് കേസുമായി ബന്ധപ്പെട്ടുളള ത്വരിതാന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്കിയ ഹര്ജിയിലാണ്മോഹന്ലാല് ഈകാര്യം ഉന്നയിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചതുകൊണ്ട് സംസ്ഥാന വനം വന്യ ജീവി വകുപ്പ് ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിക്കാന്‍ അനുമതി നല്‍കിയിരുന്നതായി മോഹന്‍ലാല്‍ പറയുന്നു. തന്മൂലം ആനക്കൊമ്പ് സൂക്ഷിക്കുന്നത് ചോദ്യം ചെയ്യാന്‍ ഹര്‍ജിക്കാരനോ അന്വേഷണത്തിന് ഉത്തരവിടാന്‍ വിജിലന്‍സ് കോടതിക്കോ കഴിയില്ലെന്നും മോഹന്‍ലാല്‍ ഹര്‍ജിയില്‍ പറയുന്നു. ഹൈക്കോടതി ഈവിഷയത്തില്‍ വളരെ കാര്യമായി ഇടപെടുകയും സര്‍ക്കാരിനോടും വിജിലന്‍സിനോടും വിശദീകരണം തേടുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ ഇതിന് സാവകാശം ചോദിച്ചതിനാല്‍ ഹൈക്കോടതി ഹര്‍ജി അടുത്താഴ്ച പരിഗണിക്കും.
Post Your Comments