അഭിനയ രംഗത്തേക്കു ചുവടുവെയ്ക്കുന്നതിനു മുന്‍പ് താനൊരു വഴക്കാളിയായിരുന്നെന്ന് ബോളിവുഡ് നടന് ആമിര്‍ ഖാന്. ആമിറിന്റെ റിലീസിനൊരുങ്ങുന്ന ദംഗല്‍ എന്ന ചിത്രത്തിലെ ഗാനത്തിന്റെ പ്രമോഷനിടെയാണ് നടന് ഇങ്ങനെ പറയുന്നത്. മുന്‍ ഇന്ത്യന്‍ ഗുസ്തി താരമായിരുന്ന ഒരച്ഛന് തന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി പെണ്മക്കളെ ഗുസ്തി പരിശീലനത്തിനയക്കുന്നതാണു ദംഗലിന്റെ പ്രമേയം. യഥാര്‍ത്ഥത്തില്‍ സ്വപ്നം രക്ഷിതാക്കളുടേതായിരിക്കരുതെന്നും മക്കളുടെ സ്വപ്നസാക്ഷാത്ക്കാരത്തിനായി രക്ഷിതാക്കള്‍ പിന്തുണ നല്‍കണമെന്നും ആമിര്‍ പറഞ്ഞു. അഭിനയത്തിലേക്കു കടക്കുന്നതിനു മുന്‍പ് താന്‍ കുടുംബത്തിലെ വഴക്കാളിയായിരുന്നെന്നും അഭിനേതാവാകുക എന്നത് തന്റെ മാത്രം സ്വപ്നമായിരുന്നെന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു. ബോളിവുഡില്‍ കുട്ടികള്‍ക്കായുളള ചലച്ചിത്രങ്ങള്‍ കൂടുതല്‍ നിര്‍മ്മിക്കപ്പെടേണ്ടതുണ്ടെന്നും ആമിര്‍ ഖാന് പറഞ്ഞു. ദംഗലിലെ ഹാനകാരക് ബാപ്പു എന്നു തുടങ്ങുന്ന ഗാനമാണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്. ചിത്രം ഡിസംബര്‍ 23 നു റിലീസ് ചെയ്യും.
Post Your Comments