CinemaGeneralMollywood

ഗന്ധർവ ശബ്ദത്തിന് ഇന്ന് 55 തികയുന്നു

 

യേശുദാസ് എന്ന ഗായകന്റെ ശബ്ദം മലയാളികള്‍ കേട്ടുതുടങ്ങിയിട്ട് 55 വര്‍ഷങ്ങള്‍ തികയുകയാണ്. മുഖവുരയുടെ ആവശ്യമില്ല . ഇന്ത്യൻ സിനിമാ സംഗീതലോകം ഈ ശബ്ദത്തെ ദൈവികമായ ഒരാരാധനയോടെ ഇന്ന് ചേർത്തുവയ്ക്കുന്നു. ഇരുപതിലധികം ഭാഷകളിലായി അരലക്ഷത്തോളം പാട്ടുകൾ , പരമോന്നത ബഹുമതിയായ പദ്മവിഭൂഷൻ അടക്കം നിരവധി അവാർഡുകൾ. കാലഘട്ടത്തിന്റെ ഈ പ്രതിഭാസത്തെ നിർവചിക്കേണ്ടത് എങ്ങനെയെന്ന് നിശ്ചയമില്ലാതാവുന്ന സംഗീത സപര്യയുടെ സമഗ്രത.

55 വർഷങ്ങൾക്ക് മുൻപ് 1961 ൽ ആണ് ഈ ശബ്‌ദം ആദ്യമായി മലയാളി കേൾക്കുന്നത്. എം ബി ശ്രീനിവാസൻ സംഗീതം ചെയ്ത കാൽപാടുകൾ എന്ന ചിത്രത്തിൽ. ശ്രീനാരായണ ഗുരുവിന്റെ ” ജാതി ഭേതം മത ദ്വേഷം” എന്ന ശ്ലോകമായിരുന്നു അത്. പിന്നീട് ഈ മധുരശബ്ദം കേള്‍ക്കാത്ത ഒരു ദിവസം പോലുമുണ്ടാകില്ല മലയാളിയുടെ ജീവിതത്തില്‍ . പ്രണയവും വിരഹവും ഹൃദയവേദനയുമെല്ലാം ഒരു കാലഘട്ടത്തില്‍ യേശുദാസിന്‍റെ ശബ്ദത്തിലൂടെയാണ് മലയാളികള്‍ അറിഞ്ഞത്. അഞ്ചു പതിറ്റാണ്ടിനിടെ വിവിധ ഭാഷകളിലായി എണ്ണമറ്റഗാനങ്ങള്‍. മലയാളികള്‍ക്കൊപ്പം തമിഴകവും ബോളിവുഡുമെല്ലാം യേശുദാസിനെ നെഞ്ചേറ്റി.ഭക്തിഗാനങ്ങള്‍ക്കും യേശുദാസിന്റെ ശബ്ദമില്ലാതെ വയ്യെന്നായി. അടങ്ങാത്ത കൃഷ്ണ ഭക്തിയില്‍ യേശുദാസ് ആലപിച്ച ഗാനങ്ങള്‍ എന്നും ക്ഷേത്രങ്ങളില്‍ മുഴങ്ങുന്നുണ്ടെങ്കിലും മതത്തിന്റെ പേരില്‍ ഗുരുവായൂരപ്പനെ കാണാന്‍ ഇനിയും യേശുദാസിന് അനുവാദം കിട്ടിയിട്ടില്ല. ശബരിമല സന്ദര്‍ശനവും മൂകാംബിക സന്ദര്‍ശനവും മുടക്കാറില്ല. ഇന്നും അയ്യപ്പന്‍ ഉറങ്ങുന്നത് ഗാനഗന്ധര്‍വന്റെ ശബ്ദം കേട്ടുതന്നെ. ക്രിസ്തീയ ഭക്തി ഗാനങ്ങളിലും ഈ ശബ്ദം നിറഞ്ഞൊഴുകി. പദ്മ പുരസ്കാരങ്ങളും ദേശീയസംസ്ഥാനസര്‍ക്കാരുകളുടെ ബഹുമതികളും അടക്കം നിരവധി അംഗീകാരങ്ങള്‍.. എഴുപത്തിയാറാം വയസ്സിലും ഈ ശബ്ദത്തെ മലയാളികള്‍ ആരാധിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button