CinemaGeneralNEWS

നൃത്തപരിപാടിക്ക് കുവൈറ്റില്‍ എത്തിയ നടി റിമ കല്ലിങ്കലിന് ഭീഷണി

വിദേശ വ്യവസായി സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ പങ്കെടുക്കാന്‍ കുവൈറ്റില്‍ എത്തിയ റിമ കല്ലിങ്കലിനെ മൊബൈല്‍ സന്ദേശത്തിലൂടെ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. നൃത്തപരിപാടി അവതരിപ്പിക്കുന്നതിനു വേണ്ടി ചടങ്ങിനെത്തിയ റിമ ഭീഷണിയെ തുടര്‍ന്ന് പരിപാടി അവതരിപ്പിക്കാതെ തിരികെമടങ്ങുകയായിരുന്നു. റിമ കല്ലിങ്കല്‍ ചമയമിട്ടു സ്റ്റേജില്‍ കയറാന്‍ തുടങ്ങിയമ്പോഴായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് ചമയം അഴിച്ചുവച്ചു റിമ പരിപാടിയില്‍ നിന്ന് പിന്മാറി. റിമയ്ക്ക് ലഭിച്ച സന്ദേശത്തിന്റെ ഉള്ളടക്കം വ്യക്തമല്ല. റിമയുടെ നൃത്തം നടത്തിയാല്‍ നേരെത്തെ പരിപാടി അലങ്കോലപ്പെടുത്തുമെന്ന് ചിലര്‍ ഭീഷണി മുഴക്കിയിരുന്നു. റിമയോ പരിപാടിയുടെ സംഘാടകരോ ഇതിനെക്കുറിച്ച്‌ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

shortlink

Post Your Comments


Back to top button