NEWS

വിക്രം സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍

 

ഇരുമുഖന് ശേഷം വിക്രം – ആനന്ദ് ശങ്കര്‍ ടീം വീണ്ടും ഒന്നിക്കുന്നു. ഹോളിവുഡ് ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിന്‍റെ തമിഴ് പതിപ്പിലൂടെയാണ് വിക്രമും ആനന്ദും വീണ്ടും ഒരുമിക്കുന്നത്. സ്റ്റീഫന്‍ ലാങ് നായകനായി എത്തിയ ഡോണ്ട് ബ്രീത്ത് എന്ന ചിത്രത്തിന്റെ റീമേക്കാണ് ഇരുവരും ചേര്‍ന്നൊരുക്കുന്നത്. സ്റ്റീഫന്‍ ലാങ്ക് അവതരിപ്പിച്ച അന്ധനായ കഥാപാത്രത്തെയാണ് തമിഴ് പതിപ്പില്‍ വിക്രം അവതരിപ്പിക്കുക. അഭിനയം കൊണ്ട് മാത്രമല്ല രൂപം കൊണ്ടും കഥാപാത്രമായി മാറുന്നു എന്നുള്ളതാണ് വിക്രത്തെ മറ്റു നടന്മാരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ഈ ചിത്രത്തിലും വിക്രത്തിന്റെ ഒരു വേറിട്ട  രൂപം പ്രേക്ഷകര്‍ക്ക്‌ പ്രതീക്ഷിക്കാം. കഥാപാത്രത്തിനോട് സാദൃശ്യം പുലര്‍ത്താന്‍ വിക്രം പ്രത്യേക വര്‍ക്ക് ഔട്ട് തുടങ്ങി കഴിഞ്ഞു. പ്രത്യേക ഡയറ്റും താരം നടത്തുന്നുണ്ട്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാകും വിക്രം എത്തുക. ഡോണ്ട് ബ്രീത്ത് സംവിധാനം ചെയ്യുന്നത് ഫെഡെ അല്‍വാരസാണ്. ഫെഡെ അല്‍വാരസ്, റോഡോ സായേജസ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button