കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് റദ്ദാക്കല്‍ തീരുമാനത്തെ പിന്തുണച്ചു സിനിമ-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ രംഗത്ത് എത്തിയിരുന്നു. ഒടുവിലായി ബോളിവുഡ് താരസുന്ദരി ഐശ്വര്യറായിയും കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.
ഒരു ഇന്ത്യന്‍ സിറ്റിസണ്‍ എന്ന നിലയില്‍ പ്രധാനമന്ത്രിയെ ഞാന്‍ അഭിനന്ദിക്കുകയാണെന്നും, രാജ്യത്തെ അഴിമതിയെ തുടച്ചുനീക്കാനുള്ള വലിയ പദ്ധതിയ്ക്ക് കരുത്തുറ്റ തീരുമാനം അനിവാര്യമാണെന്നും ഐശ്വര്യ പറയുന്നു. വിശാല കാഴ്ച്ചപ്പാടില്‍ നോക്കി കണ്ടാല്‍ എല്ലാവര്ക്കും നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ അംഗീകരിക്കാനാകും മാറ്റം എല്ലായ്പ്പോഴും സുഖപ്രദമാകണമെന്നില്ല, ഐശ്വര്യ വ്യക്തമാക്കുന്നു എന്നാല്‍ താരത്തിനെതിരെ ഒരുകൂട്ടം വിമര്‍ശകര്‍ രംഗത്ത് എത്തിയിട്ടുണ്ട് . കള്ളപ്പണ നിക്ഷേപത്തില്‍ ആരോപണം നേരിടുന്ന ഐശ്വര്യയ്ക്ക് വിശാല കാഴ്ച്ചപ്പാടിനെ കുറിച്ച് ഉപദേശിക്കാന്‍ എന്ത് അര്‍ഹതയാണ് ഉള്ളതെന്നാണ് വിമര്‍ശക ഭാഗത്തിന്റെ ചോദ്യം.
Post Your Comments