CinemaGeneralIndian Cinema

‘ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതുപോലെ വിചിത്രമാണ് ഇത്’….. ഐ എഫ്‌ എഫ്‌ ഐ ജൂറി നിര്‍ണയത്തിനെതിരെ അടൂര്‍ ഗോപാലകൃഷ്ണന്‍

 

ഐ എഫ്‌ എഫ്‌ ഐ ജൂറി നിര്‍ണയത്തില്‍ അതൃപ്തി പ്രകടിപ്പിച്ച്‌ പ്രശസ്ത സിനിമാ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍‍. 22-മത് കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവലില്‍ പ്രത്യേക ബഹുമതി വിഭാഗത്തില്‍ അദ്ദേഹത്തിന്റെ ചിത്രം ‘പിന്നെയും’ പ്രദര്‍ശനത്തിന് വന്നപ്പോളാണ് അദ്ദേഹം തന്റെ അഭിപ്രായം അറിയിച്ചത്. “തന്റെ സിനിമ തള്ളിയതു കൊണ്ട് മാത്രമല്ല മറിച്ച്‌ ബുദ്ധദേവ് ദാസ് ഗുപ്തയുടെ ‘ടോപ്’ എന്ന ചിത്രവും നിരസിച്ചിരിക്കുകയാണ്” അദ്ദേഹം പറഞ്ഞു. .അനര്‍ഹരാണ് ഇപ്പോള്‍ ഐഎഫ്‌എഫ്‌ഐയുടെ ജൂറിയായിട്ടുള്ളതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. മികച്ച ഇന്ത്യന്‍ സിനിമകളെയെല്ലാം ഇന്ത്യന്‍ പനോരമ തള്ളുകയാണ്. എല്ലാ സമയത്തും ഏറ്റവും നല്ല 21 സിനിമകള്‍ കിട്ടണമെന്നുണ്ടോ? അപ്പോള്‍ ഇടത്തരം നല്ല സിനിമകളെ പരിഗണിക്കുക. പക്ഷെ എന്തുകൊണ്ടാണിവര്‍ അസംബന്ധ തീരുമാനങ്ങള്‍ എടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതുപോലെ വിചിത്രമായിരിക്കുന്നു ഇതെന്നും നമ്മള്‍ അധഃപതനത്തിലേക്കു പോകുന്നുവെന്നാണു ഇതു തെളിയിക്കുന്നതെന്നും ദാദാ സാഹിബ് ഫാല്‍കേ പുരസ്കാര ജേതാവ് കൂടിയായ സംവിധായകന്‍ പറഞ്ഞു. “പനോരമ തള്ളിയ സിനിമകളുള്‍പ്പെടുത്തി നമുക്കൊരു മികച്ച ഫെസ്റ്റിവല്‍ സംഘടിപ്പിക്കാം. പനോരമ സിനിമകള്‍ ദൂരദര്‍ശന്‍ പോലും പ്രദര്‍ശിപ്പിക്കാറില്ല. പ്രാദേശിക സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന പരിപാടി തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ ദൂരദര്‍ശന്‍ അത് നിര്‍ത്തലാക്കിയിരുന്നു.”അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്തിനു കോടികള്‍ മുടക്കി ഇത്തരം സിനിമകള്‍ പ്രദര്‍ശിപ്പിക്കണം എന്നാണു കമ്മറ്റിയുടെ ചോദ്യം. നല്ല സിനിമകളെ ഇങ്ങനെയാണു നോക്കിക്കാണുന്നതെങ്കില്‍ അത് വളര്‍ന്നുവരുന്ന യുവതലമുറയെയാണു ബാധിക്കുകയെന്ന് അടൂര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button