![](/movie/wp-content/uploads/2016/11/udayy.jpg)
കന്നഡ സിനിമാ ചിത്രീകരണത്തിനിടെ ഹെലികോപ്റ്ററില്‍ നിന്നു തടാകത്തില്‍ വീണു രണ്ടു നടന്‍മാര്‍ മരിച്ചതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന സംവിധായകന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ദുനിയ വിജയ് നായകനായ ‘മാസ്തി ഗുഡി’ സിനിമയുടെ സംവിധായകന്‍ നാഗശേഖര്‍, സഹസംവിധായകന്‍ സിദ്ദു, സംഘട്ടന സംവിധായകന്‍ രവി വര്‍മ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണിപ്പോള്‍. നിര്‍മാതാവ് സുന്ദര്‍ പി.ഗൗഡ നേരത്തേ കീഴടങ്ങിയിരുന്നു. യൂണിറ്റ് മാനേജര്‍ ഭരതിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. മാഗഡി തിപ്പഗൊണ്ടനഹള്ളി തടാകത്തില്‍ കഴിഞ്ഞ തിങ്കളാഴ്ച ക്ലൈമാക്സ് ചിത്രീകരണത്തിനിടെ ആയിരുന്നു ദുരന്തം.
ഹെലികോപ്റ്ററില്‍ നിന്നു ചാടിയ ഉദയ് രാഘവ്, അനില്‍കുമാര്‍ എന്നിവരാണു മുങ്ങിമരിച്ചത്. സ്പീഡ് ബോട്ട്, ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളൊന്നും ഒരുക്കിയിരുന്നില്ലെന്നു വ്യക്തമായതോടെ പൊലീസ് നരഹത്യയ്ക്കു കേസെടുക്കുകയായിരുന്നു.
Post Your Comments