അടുത്ത കാലം വരെ സഹനടനായും, വില്ലനായുമൊക്കെ മാത്രം സ്‌ക്രീനിൽ കണ്ടിരുന്ന ബിജുമേനോൻ നായക പദവിയിലേക്ക് ഒരു രണ്ടാം വരവിന്റെ പാതയിലാണ്. അനുരാഗ കരിക്കിൻ വെള്ളം, മരുഭൂമിയിലെ ആന തുടങ്ങിയ ചിത്രങ്ങൾ വിജയങ്ങളാവുകയും ചെയ്തു. എന്നാൽ ചില നല്ല സിനിമകൾ ജനങ്ങൾ ശ്രദ്ദിക്കാതെ പോകുന്നുവെന്ന പരാതി പങ്കുവെയ്ക്കുകയാണ് ബിജു മേനോൻ. ഓലപ്പീപ്പി എന്ന തന്റെ സിനിമയെ മുൻ നിർത്തിയാണ് നടൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
.”ഏറെ നൊസ്റ്റാള്‍ജിയ ഉണ്ടാക്കുന്ന ഓഫ് ബീറ്റ് ചിത്രമാണത്. ചിത്രം തിയ്യറ്ററിലെത്തി വന്നുപോയത് പലരും അറിഞ്ഞില്ല. ഇനി അത് ചാനലിൽ വരുമ്പോഴാണ് ആ ചിത്രത്തിന് നല്ല പ്രതികരണം വരിക. എനിക്കേറെ ഇഷ്ടപ്പെട്ട ചിത്രമാണത്. അത്തരം നല്ല ചിത്രങ്ങള്‍ പ്രേക്ഷകര്‍ തിരിച്ചറിയാതെ പോകുന്നതില്‍ സങ്കടമുണ്ട്.’
ബിജു മേനോൻ പറയുന്നു .
Post Your Comments