നോട്ടു നിരോധനത്തെ അനുകൂലിച്ചു കൊണ്ട് ബോളിവുഡ് നടൻ അമീർഖാൻ രംഗത്ത് . കുറച്ച് കാലത്തെ ബുദ്ധിമുട്ട് ജനം സഹിക്കണമെന്നും പുതിയ തീരുമാനത്തില്‍ കേന്ദ്രത്തിനൊപ്പം നില്‍ക്കണമെന്നും അമീർ പറഞ്ഞു. കള്ളപ്പണം തന്റെ കയ്യില്‍ ഇല്ലെന്നും അതിനാല്‍ ഈ തീരുമാനം തന്നെ ബാധിക്കില്ലെന്നും താരം പറഞ്ഞു.
ഭാഗ്യവശാല്‍ ഇതുവരെ എല്ലാ നികുതിയും താന്‍ കൃത്യ സമയത്ത് അടച്ചിട്ടുണ്ടെന്നും അതിനാല്‍ നോട്ടു നിരോധനം തന്നെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമീര്‍ ഖാന്റെ പുതിയ സിനിമയായ ദംഗാലിന്റെ ഗാനത്തിന്റെ റിലീസിനിടെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.നോട്ടു നിരോധനം കാരണം തന്റെ ചിത്രത്തിനും നഷ്ടം സംഭവിക്കാം. താത്കാലിക നഷ്ടം കാര്യമാക്കുന്നില്ല , ഒരു മഹാദൗത്ത്യത്തിന്റെ ഭാഗമാകുന്നുവെന്നത് കൂടുതൽ സന്തോഷം പകരുന്നു – അമീർ പറഞ്ഞു
Post Your Comments