മരണത്തെക്കുറിച്ചുള്ള ചിന്ത എല്ലാ മനുഷ്യരെയും പേടിപ്പെടുത്തുന്ന ഒന്നാണ്. എനിക്ക് ഇങ്ങനെ ഒന്ന് മരിച്ചാല്‍ കൊള്ളാമെന്നുണ്ട് പറയുന്നത് മറ്റാരുമല്ല, ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനാണ്. മരിക്കുമ്പോള്‍ എങ്ങനെ മരിക്കണം? എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഷാരൂഖ്.
ഷൂട്ടിങ്ങിനിടെ ഞാനും സംവിധായകനും, ക്യാമറമാനും റെഡിയായി നില്‍ക്കുന്നു. എല്ലാം ഓകെ ആണെന്ന് ഉറപ്പു വരുത്തി റോള്‍ ക്യാമറ ആക്ഷന്‍ എന്ന് പറയുന്ന നിമിഷം മരിച്ചു വീഴണം ഷാരൂഖ് ചിരിയോടെ പറയുന്നു. മരണദിവസംവരെ ജോലി ചെയ്തുകൊണ്ടിരിക്കാനാണ് എനിക്ക് ഇഷ്ടം. ജോലി ചെയ്യാത്ത സമയത്ത് ഒരുതരം തളര്‍ച്ച അനുഭവപ്പെടാറുണ്ടെന്നും ഷാരൂഖ് പറയുന്നു. താര ജീവിതം ബുദ്ധിമുണ്ടാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഷാരൂഖ് മറുപടി നല്‍കിയത് ഇങ്ങനെ ആയിരുന്നു. വഴിയരികില്‍ നിന്ന് ബജി കഴിക്കാന്‍ കഴിയാത്തതില്‍ വിഷമം തോന്നാറുണ്ട് പക്ഷേ അതിലുമെല്ലാം വലുതാണ് ആരാധകരുടെ സ്നേഹം ഷാരൂഖ് വ്യക്തമാക്കി.
Post Your Comments