GeneralNEWS

പതിമൂന്നാം വയസ്സില്‍ ലൈംഗികമായി ഉപയോഗിച്ചു; ടിവി അവതാരകയുടെ വെളിപ്പെടുത്തല്‍

പതിമൂന്നാം വയസ്സില്‍ തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് പ്രശസ്ത ടിവി അവതാരകയും മാധ്യമപ്രവര്‍ത്തകയുമായ സൈറ ഖാന്‍. പതിമൂന്നാം വയസ്സില്‍ തന്‍റെ റൂമിലേക്ക്‌ കടന്നുവന്ന ബന്ധുതന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്നായിരുന്നു സൈറയുടെ വെളിപ്പെടുത്തല്‍. ഈ സത്യം വെളിപ്പെടുത്തിയതില്‍ തനിക്ക് കുറ്റബോധം ഇല്ലായെന്നും ഇത്തരം അനുഭവങ്ങള്‍ മാറ്റ്‌ സ്ത്രീകള്‍ക്ക് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് മടികൂടാതെ പങ്കുവായ്ക്കണമെന്നും സൈറ പറയുന്നു. ബലാല്‍സംഗത്തിനെതിരെ ക്യാമ്പയിന്‍ നടത്തുന്ന മുക്താര്‍മായിയുമായുള്ള ലൈവ് സംഭാഷണത്തിനിടെയായിരുന്നു സൈറയുടെ പ്രതികരണം. ഈ തുറന്നു പറച്ചില്‍ പരിപാടിക്ക് മുന്‍പ് അവതാരകയോടും അണിയറക്കാരോടും സൈറ പറഞ്ഞിരുന്നില്ല.സൈറയുടെ അപ്രതീക്ഷിതമായ തുറന്നു പറച്ചില്‍കേട്ട് അവതാരകയും ഞെട്ടി. ഇത് കാണുന്ന സ്ത്രീകള്‍ക്ക് ആര്‍ക്കെങ്കിലും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ തുറന്നു പറയാന്‍ പ്രചോദനമാകട്ടെയെന്നും സൈറ പറയുന്നു. തനിക്ക് എല്ലാ സപ്പോര്‍ട്ടും തന്ന ഭര്‍ത്താവിനോടും കുടുംബത്തിനോടും വളരെയധികം നന്ദിയുണ്ടെന്നും സൈറ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button