ബോളിവുഡിൽ സ്വപ്നതുല്യമായ ഇരുപത്തഞ്ചു വർഷങ്ങൾ പൂർത്തിയാക്കുകയാണ് ഷാരുഖ് ഖാൻ. തീവ്രമായ സിനിമാമോഹങ്ങളെ പിന്തുടർന്നുള്ള നടന്റെ സഞ്ചാരം ഇന്ന് മുംബൈയുടെ ബാദ്ഷാ എന്ന വിളിപ്പേരിലെത്തി നിൽക്കുന്നു.
ഷാരൂഖിന്റെ ഇരുപത്തഞ്ച് വർഷത്തെ സിനിമായാത്രകൾ ആവിഷ്കരിക്കുന്ന പുസ്തകമാണ് ട്വന്റി ഫൈവ് യിയെഴ്സ് ഓഫ് എ ലൈഫ് . ഓരോ സംവിധായകൻമാരും ഷാരുഖ് എന്ന നടനെ കഥാപാത്രമായി ആവിഷ്കരിച്ചതെങ്ങനെ എന്ന് ഓരോ അദ്ധ്യായങ്ങളിലായി പുസ്തകത്തിൽ വിവരിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ച മുംബൈയിൽ നടന്ന ചടങ്ങിൽ പുസ്തകം ഷാരുഖ് തന്നെയാണ് പ്രകാശനം ചെയ്തത്. ചടങ്ങിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ സിനിമയിലെ തന്റെ ആദ്യ നാളുകളെ പറ്റിയുള്ള ഓർമകൾ അദ്ദേഹം പങ്കുവയ്ച്ചു.” ഞാനൊരു സാധാരണക്കാരനായിരുന്നു, സിനിമയിൽ പ്രേത്യേകിച്ച് പശ്ചാത്തലമൊന്നുമില്ലാത്തയാൾ , വളരെ വേഗത്തിൽ സംസാരിക്കുന്ന എനിക്ക് ഒരു പുതുമുഖമായിട്ടു കൂടി അവസരങ്ങൾ ഒരുക്കിത്തന്ന സുഹൃത്തുക്കളോടും,സംവിധായകരോടും ഈയവസരത്തിൽ നന്ദി പറയുന്നു “ഷാരുഖ് പറഞ്ഞു. പുസ്തകത്തിന്റെ എഴുത്തുകാരനായ സമർ ഖാന് ഷാരുഖ് ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചു .
Post Your Comments